1 GBP = 104.00
breaking news

വിവാഹ സർട്ടിഫിക്കറ്റ്​: ഹാദിയ വീണ്ടും അപേക്ഷ നൽകി

വിവാഹ സർട്ടിഫിക്കറ്റ്​: ഹാദിയ വീണ്ടും അപേക്ഷ നൽകി

മ​ല​പ്പു​റം: ശ​ഫി​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ദി​യ കോ​ട്ട​ക്ക​ൽ ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സി​ൽ അ​പേ​ക്ഷ ന​ൽ​കി. വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി ന​ട​പ​ടി അ​സാ​ധു​വാ​ക്കി സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി വീ​ണ്ടും അ​പേ​ക്ഷി​ച്ച​ത്.

2016 ഡി​സം​ബ​ർ 19നാ​ണ്​ പു​ത്തൂ​ർ മ​ഹ​ല്ല്​ ഖാ​ദി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ​നാ​ഷ​ണ​ൽ വി​മ​ൻ​സ്​ ഫ്ര​ണ്ട്​ നേ​താ​വ്​ സൈ​ന​ബ​യു​ടെ വീ​ട്ടി​ൽ ഹാ​ദി​യ​യു​ടെ നി​ക്കാ​ഹ്​ ന​ട​ന്ന​ത്. 20ന്​ ​ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത്​ സെ​ക്ര​ട്ട​റി​ക്ക്​ വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ന്​ അ​പേ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ, 21ന്​ ​ൈ​ഹ​കോ​ട​തി ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്​​റ്റേ ചെ​യ്​​തു. വി​വാ​ഹ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ദു​രൂ​ഹ​ത​യി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും 2017 മേ​യ്​ 24ന്​ ​കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ച്ച കോ​ട​തി, വി​വാ​ഹം​ത​ന്നെ റ​ദ്ദാ​ക്കി വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യും ഹാ​ദി​യ​യെ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ വി​ട്ട​യ​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, 2018 മാ​ർ​ച്ച്​ എ​ട്ടി​ന്​ വി​വാ​ഹം അം​ഗീ​ക​രി​ച്ച്​​ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more