1 GBP = 103.68
breaking news

വീട്ടിനുള്ളിൽ ഹാദിയക്ക്​ കടുത്ത നിയന്ത്രണങ്ങൾ -വനിത കമീഷൻ

വീട്ടിനുള്ളിൽ ഹാദിയക്ക്​ കടുത്ത നിയന്ത്രണങ്ങൾ -വനിത കമീഷൻ

കോ​ട്ട​യം: ടി.​വി പു​ര​​ത്തെ വീ​ട്ടി​ൽ ഹാ​ദി​യ​ക്ക്​ ക​ടു​ത്ത നി​യ​​ന്ത്ര​ണ​ങ്ങ​ളാ​ണ്​​ നേ​രി​ടേ​ണ്ടി വ​രു​ന്ന​തെ​ന്ന്​ വ​നി​ത ക​മീ​ഷ​ൻ ചെ​യ​ര്‍പേ​ഴ്‌​സ​ൻ എം.​സി. ജോ​സ​ഫൈ​ന്‍. സു​ഹൃ​ത്തു​ക്ക​ളു​മാ​യി സ​ഹ​വ​സി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്​​ഥി​തി​യാ​ണ്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഹാ​ദി​യ നേ​രി​ടു​ന്ന​തെ​ന്ന്​ ബോ​ധ്യ​മാ​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. ഹാ​ദി​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സ്വ​ന്തം വി​ശ്വാ​സ​വും ജീ​വി​ത​വും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍കി​യി​ട്ടു​ള്ള​താ​ണ്. കോ​ട​തി നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​ൻ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ക്കും. പി​താ​വി​​െൻറ അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ പ്രാ​യ​പൂ​ര്‍ത്തി​യാ​യ മ​ക​ളെ കാ​ണാ​ന്‍ ക​ഴി​യൂ​വെ​ന്ന സ്ഥി​തി ആ​ശാ​സ്യ​മ​ല്ല. ഡ​ല്‍ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പൊ​ലീ​സ്​ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യി​ല്‍നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more