1 GBP = 103.14

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളിലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മതപരിവര്‍ത്തനടമടക്കം അന്വേഷിച്ചെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു.
കേസിന്റെ ഒരു ഘട്ടത്തിലും എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.അത്തരത്തിലൊരു സാഹചര്യമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മതപരിവര്‍ത്തനം അടക്കം എല്ലാം വിശദമായി തന്നെ പിരിശോധിച്ചതാണെന്നും ക്രൈബ്രാഞ്ച് അന്വേഷണം തൃപ്തികരമായിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.ക്രൈം ബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. എന്‍.ഐ.എ അന്വേഷണം വേണമായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസിലെ വിശദാംശങ്ങളെല്ലാം കേരള പൊലീസ് അന്വേഷിച്ചിരുന്നു. കോടതി ഉത്തരവുള്ളതിനാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിരുന്നില്ലെന്നും അറിയിച്ചിട്ടുണ്ട് .

അതിനിടെ ഹാദിയ കേസില്‍ കേരളത്തിന്റെ സമീപനം ഭീകരവാദത്തോട് സന്ധി ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് ഇതിനുദാഹരണമാണെന്നും കുമ്മനം പറഞ്ഞു. ഇത്തരം സമീപനങ്ങള്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുമെന്നും, സര്‍ക്കാര്‍ സന്ധി ചെയ്യുന്നതിനാലാണ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more