1 GBP = 103.12

ഇന്ത്യക്ക്​ തിരിച്ചടി; എച്ച്​-1ബി വിസയിൽ നിയന്ത്രണങ്ങളുമായി ട്രംപ്​

ഇന്ത്യക്ക്​ തിരിച്ചടി; എച്ച്​-1ബി വിസയിൽ നിയന്ത്രണങ്ങളുമായി ട്രംപ്​

വാഷിങ്​ടൺ: യു.എസിൽ വിദഗ്​ധ തൊഴിലാളികൾക്ക്​ ജോലി ​െചയ്യുന്നതിനായി നൽകുന്ന എച്ച്​-1ബി വിസയിൽ നിയന്ത്രണങ്ങളുമായി ട്രംപ്​ ഭരണകൂടം. അമേരിക്കൻ പൗരൻമാർക്ക്​ തൊഴിലിടങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ്​ വിസ നിയമത്തിലെ മാറ്റം.

ഇനി മുതൽ പ്രതിവർഷം 85,000 വിസകൾ മാത്രമാവും അനുവദിക്കുക. എച്ച്​-1ബി വിസകൾ പൂർണമായും നിർത്തലാക്കാനുള്ള ട്രംപ്​ ഭരണകൂടത്തി​െൻറ നീക്കത്തെ ഫെഡറൽ ജഡ്​ജ്​ തടഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ്​ ഭരണകൂടം രംഗത്തെത്തുന്നത്​.

യു.എസിലെ ഐ.ടി വ്യവസായത്തി​െൻറ കേന്ദ്രമായ സിലിക്കൺവാലി​യെ പ്രതിസന്ധിയിലാക്കുന്നതാണ്​ ട്രംപ്​ ഭരണകൂടത്തി​െൻറ തീരുമാനം. സിലിക്കൺ വാലിയിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്ന്​ എച്ച്​-1ബി വിസയിലെത്തിയവരാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more