1 GBP = 102.92
breaking news

യു.എസിൽ​ എച്ച്​-1ബി വിസക്ക്​ അപേക്ഷ സ്വീകരിച്ചു തുടങ്ങി

യു.എസിൽ​ എച്ച്​-1ബി വിസക്ക്​ അപേക്ഷ സ്വീകരിച്ചു തുടങ്ങി

വാ​ഷി​ങ്​​ട​ൺ: അ​തി​വി​ദ​ഗ്​​ധ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള എ​ച്ച്​-1​ബി വി​സ​ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. അ​പേ​ക്ഷ​ക​ളി​ൽ വി​ശ​ദ​മാ​യ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​യാ​ണ്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന​ത്.

വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന യു.​എ​സ്​ സി​റ്റി​സ​ൺ​ഷി​പ്​ ആ​ൻ​ഡ്​ എ​മി​ഗ്രേ​ഷ​ൻ സ​ർ​വി​സ്​ (യു.​എ​സ്.​സി.​െ​എ.​എ​സ്) തി​ങ്ക​ളാ​ഴ്​​ച മു​ത​ലാ​ണ് വി​സ​ക്കു​ള്ള 2019ലേ​ക്കു​ള്ള​ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്. കൂ​ടു​ത​ൽ അ​േ​പ​ക്ഷ കി​ട്ടി​യാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ചെ​യ്​​ത​പോ​ലെ ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച്​ ന​റു​ക്കെ​ടു​ക്കു​ന്ന രീ​തി ഇ​ത്ത​വ​ണ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട കാ​ര്യ​ങ്ങ​ളൊ​ന്നും ഇ​ത്ത​വ​ണ സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല.

യു.​എ​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന കു​ടി​യേ​റ്റ​മ​ല്ലാ​ത്ത വി​സ​യാ​ണ്​ എ​ച്ച്​-1​ബി. വ​ർ​ഷ​ത്തി​ൽ 65,000 എ​ച്ച്​-1​ബി വി​സ​ക​ളാ​ണ്​ അ​നു​വ​ദി​ക്കു​ക. ആ​ദ്യ​ത്തെ 20,000 അ​പേ​ക്ഷ​ക​ൾ യു.​എ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നും മ​റ്റ്​ ഉ​ന്ന​ത​പ​ഠ​ന​ത്തി​നു​മാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടേ​താ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more