1 GBP = 104.05

എ​ച്ച്​-​വ​ൺ ബി ​വി​സ​ക്കാ​ർ​ക്ക്​ അനുകൂല നി​ല​പാ​ടു​മാ​യി അ​മേ​രി​ക്ക

എ​ച്ച്​-​വ​ൺ ബി ​വി​സ​ക്കാ​ർ​ക്ക്​ അനുകൂല നി​ല​പാ​ടു​മാ​യി അ​മേ​രി​ക്ക

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​കു​ന്ന നി​ല​പാ​ടു​മാ​യി ട്രം​പ്​ ഭ​ര​ണ​കൂ​ടം. ചി​ല എ​ച്ച്​-​വ​ൺ ബി ​വി​സ​ക്കാ​രു​ടെ പ​ങ്കാ​ളി​ക​ളെ തൊ​ഴി​ൽ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന ഒ​ബാ​മ​യു​ടെ കാ​ല​ത്തെ ഉ​ത്ത​ര​വ്​ ത​ട​യേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ  ഫെ​ഡ​റ​ൽ ജി​ല്ല കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ങ്ങ​നെ തൊ​ഴി​ലി​ന്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്​ അ​മേ​രി​ക്ക​ക്കാ​​ര​ാ​യ തൊ​ഴി​ലാ​ളി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നാ​ണ്​ ഹോം​ലാ​ൻ​ഡ്​​ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം​ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ച്ച്​ -വ​ൺ ബി ​വി​സ​ക്കാ​രി​ൽ അ​ധി​ക​വും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഐ.​ടി പ്ര​ഫ​ഷ​ന​ലു​ക​ളാ​ണ്. ഇ​വ​രു​ടെ പ​ങ്കാ​ളി​ക്കോ 21 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കോ ആ​ണ്​ എ​ച്ച്​-4 എ​ന്ന പേ​രി​ലു​ള്ള വി​സ ‘സി​റ്റി​സ​ൺ​ഷി​പ്​ ആ​ൻ​ഡ്​​ ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വി​സ​സ്​’ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​ബാ​മ ഭ​ര​ണ​കൂ​ടം 2015ൽ ​ഉ​ത്ത​ര​വി​ട്ട പ്ര​കാ​ര​മാ​ണ്​ ഇ​വ​ർ​ക്ക്​ വ​ർ​ക്​ പെ​ർ​മി​റ്റ്​ ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ, യു.​എ​സി​ൽ സ്​​ഥി​രം താ​മ​സ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ നി​യ​മ​പ്ര​കാ​രം തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ്​ ഇ​ത്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ട്രം​പ്​ ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​മേ​റ്റ​തോ​ടെ, ഒ​ബാ​മ​യു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കു​മെ​ന്ന്​ കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന്​ എ​ച്ച്​-​വ​ൺ ബി ​വി​സ​ക്കാ​ർ ഭീ​തി​യി​ലാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more