1 GBP = 103.70

എച്ച് 1ബി വിസക്കുള്ള നിയന്ത്രണം നീക്കി അമേരിക്ക

എച്ച് 1ബി വിസക്കുള്ള നിയന്ത്രണം നീക്കി അമേരിക്ക

വാഷിങ്ടൺ: യു.എസ്. കമ്പനികൾക്ക് മറ്റു രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരെ ജോലിക്കായി നിയോഗിക്കാൻ സഹായിക്കുന്ന എച്ച് 1 ബി ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസക്കുള്ള നിയന്ത്രണങ്ങൾ നീക്കി പ്രസിഡന്‍റ് ജോ ബൈഡൻ. ഡോണൾഡ് ട്രംപ് പ്രസിഡന്‍റായിരിക്കെ 2020ൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് ഇല്ലാതായത്. ഐ.ടി, ശാസ്ത്ര, എൻജിനീയറിങ് അടക്കമുള്ള മേഖലകളിലെ പ്രഫഷണലുകളായ ഇന്ത്യൻ പൗരന്മാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ബൈഡൻ ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം.

എച്ച് 1 ബി കൂടാതെ ഹോട്ടൽ, നിർമാണമേഖലകളിലെ എച്ച് 2 ബി, വലിയ കോർപറേറ്റ് സ്ഥാപനങ്ങളിൽ ജോലിക്കുള്ള എൽ 1, ഗവേഷകർ, പ്രഫസർമാർ എന്നിവർക്കുള്ള ജെ 1 വിസകൾക്കുണ്ടായിരുന്ന വിലക്കുകളും ഇല്ലാതായിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്‍റെ വിലക്ക് മാർച്ച് 31ന് അവസാനിരിക്കെ പ്രസിഡന്‍റ് ബൈ‍ഡൻ പുതിയ ഉത്തരവ് ഇറക്കാതെയിരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഇല്ലാതായത്. 

വി​ദേ​ശി​ക​ളു​ടെ സാ​ന്നി​ധ്യം വ​ലി​യ ഭീ​ഷ​ണി​ ഉ​യ​ർ​ത്തു​ന്നുവെന്ന് ചൂണ്ടിക്കാട്ടി 2020 ജൂണിലാണ് അമേരിക്കയിലേക്കുള്ള തൊഴിലാളി വിസകൾക്ക് താൽകാലിക നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ലു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന എ​ച്ച്​1​ബി, സാ​​ങ്കേ​തി​ക പ​രി​ജ്​​ഞാ​നം കു​റ​ഞ്ഞ​വ​ർ​ക്കു​ള്ള എ​ച്ച്-2​ബി, വി​സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പങ്കാളിക​ൾ​ക്കുള്ള എ​ച്ച്​-4, ജെ, ​എ​ൽ തു​ട​ങ്ങി എ​ല്ലാ വി​സ​ക​ളും നി​ർ​ത്ത​ലാ​ക്കി​. തുടർന്ന്, 2020 ഡിസംബർ 31ന് നിയന്ത്രണ കാലാവധി വീണ്ടും നീട്ടുകയായിരുന്നു.

യു.​എ​സി​​ലേ​ക്ക്​ കു​ടി​യേ​റാ​ൻ കൊ​തി​ച്ച പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​ര നി​ഷേ​ധ​ത്തി​നു​ പു​റ​മെ മു​ൻ​നി​ര ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക്​ വ​രു​മാ​ന​ ന​ഷ്​​ട​ത്തിനും വിസാ വിലക്ക് ഇടയാക്കിയിരുന്നു. യു.​എ​സി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ സ്വ​ദേ​ശി​ക​ളെ അ​പേ​ക്ഷി​ച്ച്​ വേ​ത​നം കു​റ​വു​ള്ള ഇ​ന്ത്യ​ക്കാ​രെ​യാ​ണ്​ തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ പ​രി​ഗ​ണി​ച്ചിരുന്ന​ത്.

എ​ച്ച്​-1​ബി വി​സ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ൽ​കു​ന്ന​ത്​ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര ഭീ​മ​നാ​യ ആ​മ​സോ​ണാ​ണ്. ര​ണ്ടാ​മ​ത്​ ഗൂ​ഗ്​​ളും മൂ​ന്നാം സ്​​ഥാ​ന​ത്ത്​ ഇ​ന്ത്യ​ൻ ക​മ്പ​നി ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി​യുമാണ്. ​

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more