1 GBP = 103.97

എച്ച്​-വൺ ബി വിസയിലെത്തുന്നവരുടെ പങ്കാളികൾക്ക് ജോലി നഷ്ടമാകും ?

എച്ച്​-വൺ ബി വിസയിലെത്തുന്നവരുടെ പങ്കാളികൾക്ക് ജോലി നഷ്ടമാകും ?

വാഷിങ്ടൺ: എച്ച്​-വൺ ബി വിസാ നിയമത്തിൽ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സർക്കാർ. എച്ച്​-വൺ ബി വിസയിലെത്തുന്നവരുടെ പങ്കാളികൾക്ക് ജോലി നൽകാനുള്ള വ്യവസ്ഥയിൽ മാറ്റം വരുത്താനാണ് യു.എസിന്‍റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക.

എച്ച്​-വൺ ബി വിസയിൽ ജോലിക്കെത്തുന്നവരുടെ പങ്കാളികൾക്ക് പ്രത്യേക ഉത്തരവ് പ്രകാരം യു.എസിൽ ജോലി ചെയ്യാനുള്ള വ്യവസഥ നിലവിലുണ്ട്. ഇതിൽ മാറ്റം വരുത്താനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. എച്ച്​-വൺ ബി വിസയിലെത്തുന്ന നിരവധി ഇന്ത്യക്കാരാണ് യു.എസിലെത്തിയതിന് ശേഷം പങ്കാളികൾക്ക് വിവിധ കമ്പനികളിൽ ജോലി തരപ്പെടുത്തുന്നത്.

എ​ച്ച്​1 ബി ​വി​സ നി​യ​മ​ത്തി​ൽ ത​ൽ​ക്കാ​ലം മാ​റ്റം വ​രു​ത്തി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​ഖ്യാ​പ​ിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തിരുമാനത്തിൽ നിന്നും സർക്കാർ പിൻമാറി. അതിനിടെയാണ് ടെക്കികൾക്ക് തിരിച്ചടിയായേക്കാവുന്ന വാർത്തകൾ പുറത്തുവരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more