1 GBP = 104.06

ദേരാ സച്ചാ സൗദാ തലവൻ ഗുർമീതിന്​ ജയിലിൽ വി.​ഐ. പി പരിഗണനയെന്ന് ആരോപണം

ദേരാ സച്ചാ സൗദാ തലവൻ ഗുർമീതിന്​ ജയിലിൽ വി.​ഐ. പി പരിഗണനയെന്ന് ആരോപണം

ന്യൂഡൽഹി: ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട്​ ജയിൽ കഴിയുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത്​ റാം റഹീം സിങ്ങിന്​ വി.​ഐ.പി പരിഗണനയെന്ന്​ ആരോപണം. ഗുർമീത്​ തടവിൽ കഴിയുന്ന ജയിലിൽ നിന്ന്​ ജാമ്യത്തിലിറങ്ങിയ രാഹുൽ ജെയിൻ എന്നയാൾ എ.എൻ.​ഐക്ക് ​ നൽകിയ അഭിമുഖത്തിലാണ്​ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്​. ഗുർമീതിന്​ മണിക്കൂറുകളോളം സന്ദർശകരുമായി സംവദിക്കാൻ ജയിൽ അധികൃതർ സൗകര്യം നൽകുന്നുണ്ടെന്ന്​ ജെയിൻ ആരോപിക്കുന്നു. സാധാരണ തടവുകാർക്ക്​ സന്ദർശകരെ കാണാൻ വെറും 20 മിനിട്ട്​ സമയം മാത്രമാണ്​ അനുവദിക്കാറുള്ളത്​.

ഈ ജയിലിൽ ഗുർമീത്​ ഉണ്ടെന്നാണ്​ ഉദ്യോസ്ഥർ തന്നോട്​ പറഞ്ഞത്​​. എന്നാൽ ജയിലിലെ മറ്റ്​ തടവുപുള്ളികളാരും ഇദ്ദേഹത്തെ നേരിട്ട്​ കണ്ടിട്ടില്ല. ഗുർമീതിനെ തടവിൽ പാർപ്പിച്ചിരിക്കുന്ന സെല്ലിനടുത്തേക്ക്​ മറ്റാർക്കും തന്നെ പ്രവശേനമില്ലെന്നും രാഹുൽ ജെയിൻ പറഞ്ഞു. സാധാരണ തടവുകാർക്ക്​ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതിരിക്കു​​േമ്പാൾ ഗുർമീതിന്​ കാൻറീനിൽ നിന്ന്​ പ്രത്യേക ഭക്ഷണവും മറ്റും സൗകര്യങ്ങളും ലഭിക്കാറുണ്ടെന്നും രാഹുൽ ജെയിൻ ആരോപിക്കുന്നു.

എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്​ ഹരിയാന മന്ത്രി കൃഷ്​ണ ലാൻ പൻവാർ പ്രതികരിച്ചു. മറ്റ്​ തടവുകാർ ഗുർമീതുമായി സംവദിക്കാതിരിക്കാനാണ്​ അദ്ദേഹത്തിന്​ പ്രത്യേക സെൽ നൽകിയതെന്നും മന്ത്രി പറഞ്ഞു. ആശ്രമത്തിലെ രണ്ട്​ അന്തേവാസിനികളെ പീഡിപ്പിച്ച കുറ്റത്തിന്​ പഞ്ച്​ഗുളിയിലെ പ്രത്യേക സി.ബി.​െഎ കോടതിയാണ്​ ഗുർമീതിന്​ 20 വർഷത്തെ തടവ്​ ശിക്ഷ വിധിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more