1 GBP = 103.33

നിരത്തുകളിലെ ചൂയിങ്ഗം നീക്കം ചെയ്യാൻ കൗൺസിലുകൾ ഒരു വർഷം ചിലവാക്കുന്നത് 50മില്യൺ പൗണ്ട്; അധിക ടാക്സ് ഏർപ്പെടുത്താൻ ആലോചിച്ച് ചാൻസലർ

നിരത്തുകളിലെ ചൂയിങ്ഗം നീക്കം ചെയ്യാൻ കൗൺസിലുകൾ ഒരു വർഷം ചിലവാക്കുന്നത് 50മില്യൺ പൗണ്ട്; അധിക ടാക്സ് ഏർപ്പെടുത്താൻ ആലോചിച്ച് ചാൻസലർ

ലണ്ടൻ: ചൂയിങ്ഗത്തിന് ഇനി വില അധികമാകും. ചൂയിങ്ഗത്തിന് അധിക നികുതി ചുമത്താൻ ആലോചിച്ച് ചാൻസലർ ഫിലിപ്പ് ഹാമാൻഡ്. നിരത്തുകളിലും കവലകളിലും ചൂയിങ്ഗം ചവച്ച് തുപ്പുന്നത് മൂലം ബ്രിട്ടനിലെ കൗൺസിലുകൾക്ക് ഒരു വർഷം ചിലവാക്കേണ്ടി വരുന്നത് 50മില്യൺ പൗണ്ട്. പരിസ്ഥിതിക്ക് ഏറെ ഭംഗം വരുത്തുന്ന സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് നികുതി പരമാവധി ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ഫിലിപ്പ് ഹാമാൻഡ്. നികുതി എങ്ങനെയൊക്കെയായിരിക്കണം എന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ആരായാൻ ഒരു കൺസൾട്ടേഷൻ പുറത്തിറക്കുന്നുണ്ട്. സിന്തെറ്റിക് റബ്ബറിൽ നിന്നുണ്ടാക്കുന്ന ചൂയിങ്ഗമ്മുകളും ഇതിനൊപ്പം ചേർക്കുന്നതിനുള്ള ആലോചനയിലാണ് മന്ത്രിമാർ.

നിരത്തുകൾ വൃത്തിഹീനമാക്കുന്നതിൽ സിഗരറ്റ് ബഡുകൾ കഴിഞ്ഞാൽ മുന്നിൽ നിൽക്കുന്നത് ആളുകൾ ചവച്ച് തുപ്പുന്ന ചൂയിങ്ഗമ്മുകളാണ്. നിരത്തുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ നീക്കം ചെയ്യുന്നത് ഏറെ ശ്രമകരവുമാണ്. ഇത് നീക്കം ചെയ്യാൻ മാത്രം കൗൺസിലുകൾ ചിലവാക്കുന്നത് ഭീമമായ തുകയാണ്. ഇതിന് തടയിടുന്നതിനുള്ള ഏക മാർഗ്ഗം അധിക നികുതി ഏർപ്പെടുത്തുക എന്നത് തന്നെയാണെന്ന് മന്ത്രിമാർ പറയുന്നു. ഒഴിവാക്കാൻ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യം 2042ഓടെ പരമാവധി കുറയ്ക്കുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമത്തിലാണ് മന്ത്രിമാർ.

റീസൈക്കിൾ ചെയ്യാൻ കഴിയാത്ത ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ബ്രിട്ടനിൽ നിക്ഷേപിക്കപ്പെടുന്നത്. പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് ചാൻസലർ ഫിലിപ് ഹാമാൻഡ്‌ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more