1 GBP = 103.12

കടൽ കടന്നെത്തിയ കരുണ ഏറ്റു വാങ്ങി നന്ദിയുടെ നനഞ്ഞ മിഴികളുമായി ശശിയമ്മ മടങ്ങി.. സാന്ത്വന മനസ്സുമായി എത്തിയ ബഹു. മന്ത്രി ജി സുധാകരനും മാതൃകയായി ..

കടൽ കടന്നെത്തിയ കരുണ ഏറ്റു വാങ്ങി നന്ദിയുടെ നനഞ്ഞ മിഴികളുമായി ശശിയമ്മ മടങ്ങി.. സാന്ത്വന മനസ്സുമായി എത്തിയ ബഹു. മന്ത്രി ജി സുധാകരനും മാതൃകയായി ..

അപ്രതീക്ഷിതമായി വന്ന പ്രളയം തന്റെ സ്വപ്ന ഭവനം നാമാവശേക്ഷമാക്കിയപ്പോൾ നൊമ്പര തീയിൽ നീറിയ മനസ്സുമായി കഴിഞ്ഞ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ കുട്ടമംഗലം മൂന്നാം വാർഡിൽ താമസിക്കുന്ന പുതുപ്പറമ്പിൽ ശശിയമ്മയെ സഹായിക്കുവാനായി യുകെയിലെ ഗിൽഫോർഡ് എന്ന ചെറിയ പട്ടണത്തിൽ താമസിക്കുന്ന ഏകദേശം പതിനഞ്ചോളം വരുന്ന മലയാളി കുടുംബങ്ങൾ അടങ്ങുന്ന കാത്തലിക്ക് കമ്മ്യൂണിറ്റി മുന്നിട്ടിറങ്ങിയത് മത സാഹോദര്യത്തിന്റെ ഉദാത്തസന്ദേശമായി മാറുകയാണ്. തിരുന്നാൾ നടത്തുന്നതിന് സ്വരൂപിച്ച പണം നിരാലംബരായ ഒരു കുടുംബത്തിന് തുണയായത് അഭിനന്ദനീയമാണ്.

ഗിൽഫോഡ് കാത്തലിക് കമ്യൂണിറ്റി ട്രസ്ടിമാരിലൊരാളായ ശ്രീ സി എ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

അപ്രതീക്ഷിതമായി വന്ന പ്രളയം തന്റെ സ്വപ്ന ഭവനം നാമാവശേക്ഷമാക്കിയപ്പോൾ നൊമ്പര തീയിൽ നീറിയ മനസ്സുമായി കഴിഞ്ഞ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ കുട്ടമംഗലം മൂന്നാം വാർഡിൽ താമസിക്കുന്ന പുതുപ്പറമ്പിൽ ശശിയമ്മയെ സഹായിക്കുവാനായി യുകെയിലെ ഗിൽഫോർഡ് എന്ന ചെറിയ പട്ടണത്തിൽ താമസിക്കുന്ന ഏകദേശം പതിനഞ്ചോളം വരുന്ന മലയാളി കുടുംബങ്ങൾ അടങ്ങുന്ന കാത്തലിക്ക് കമ്മ്യൂണിറ്റി മുന്നിട്ടിറങ്ങിയത് മത സാഹോദര്യത്തിന്റെ ഉദാത്തമായ സന്ദേശമായി മാറി.

അപ്രതീക്ഷിതമായി വന്ന പ്രളയം തന്റെ സ്വപ്ന ഭവനം നാമാവശേക്ഷമാക്കിയപ്പോൾ നൊമ്പര തീയിൽ നീറിയ മനസ്സുമായി കഴിഞ്ഞ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ കുട്ടമംഗലം മൂന്നാം വാർഡിൽ താമസിക്കുന്ന പുതുപ്പറമ്പിൽ ശശിയമ്മയെ സഹായിക്കുവാനായി യുകെയിലെ ഗിൽഫോർഡ് എന്ന ചെറിയ പട്ടണത്തിൽ താമസിക്കുന്ന ഏകദേശം പതിനഞ്ചോളം വരുന്ന മലയാളി കുടുംബങ്ങൾ അടങ്ങുന്ന കാത്തലിക്ക് കമ്മ്യൂണിറ്റി മുന്നിട്ടിറങ്ങിയത് മത സാഹോദര്യത്തിന്റെ ഉദാത്തമായ സന്ദേശമായി മാറി.

കഴിഞ്ഞ പത്തു വർഷത്തോളമായി മാസത്തിലൊരിക്കൽ പ്രാർത്ഥന കൂട്ടായ്മയും മലയാളം കുർബാനയും നടന്നിരുന്ന ഈ കൊച്ചു സമൂഹത്തിൽ ആദ്യമായിട്ട് വരുന്ന ഒക്ടോബറിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ നടത്തുവാനുള്ള തീരുമാനത്തിൽ എത്തിയിരുന്നു. ഈ മാസ്സ് സെന്ററിന്റെ ഇപ്പോഴത്തെ ട്രസ്റ്റിമാരായി തെരെഞ്ഞെടുക്കപ്പെട്ട ഞാനും ശ്രീ ജോജി ജോസഫും തിരുന്നാൾ നടത്തുവാനുള്ള ശ്രമങ്ങൾ തുടങ്ങിയ ഇക്കഴിഞ്ഞ ജൂലൈയിലാണ് കേരളത്തിൽ കലി തുള്ളിയ കാലവർഷം ആരംഭിക്കുന്നത്. മഴക്കെടുതിയുടെ ആദ്യ ഘട്ടത്തിൽ വളരെയധികം ദുരിതമനുഭവിച്ചത് കുട്ടനാടായിരുന്നു. മഴവെള്ളപ്പാച്ചിലിൽ പല വീടുകളും തകർന്നു. ഈ സാഹചര്യത്തിൽ ഒക്ടോബറിൽ നടത്തുവാൻ തീരുമാനിച്ച തിരുന്നാളിന് ചിലവാകുന്ന തുക പ്രളയത്തിൽ തകർന്ന കുട്ടനാട്ടിലെ ഒരു കുടുംബത്തിന് കൈത്താങ്ങായി നൽകുവാൻ ഞങ്ങളുടെ സമൂഹം തീരുമാനിച്ചു. ഈ വിവരം ഗിൽഫോർഡിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ എത്തുന്ന ഫാ. സാജു മുല്ലശ്ശേരിയുമായി പങ്കുവെച്ചപ്പോൾ അദ്ദേഹവും ഞങ്ങളുടെ തീരുമാനത്തോട് പൂർണ്ണമായും യോജിച്ചു. തകർന്ന നിരവധി കുടുംബങ്ങൾ സഹായത്തിന് അർഹതപ്പെട്ടതാണെങ്കിലും കൈനകരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ താമസിക്കുന്ന ശശിയമ്മയുടെ തകർന്ന വീടിനെക്കുറിച്ചും അറിയുവാൻ ഇടയായി. ശശിയമ്മയുടെ ഭർത്താവ് പ്രസന്നൻ അഞ്ച് വർഷം മുൻപ് മരിച്ചു. വിധവയായി കഴിയുന്ന ശശിയമ്മ കഷ്ടിച്ച് ഒരു വീട് വയ്ക്കുവാനുള്ള തുണ്ട് ഭൂമി ബാങ്കിൽ പണയം വെച്ചാണ് വീട് നിർമ്മിച്ചത് . നിനച്ചിരിക്കാതെ വന്ന മഴ വെള്ളപ്പാച്ചിലിൽ വീട് പൂർണ്ണമായും തകർന്ന ശശിയമ്മക്ക് ഗിൽഫോർഡിലെ കാത്തലിക്ക് കമ്മ്യൂണിറ്റി അംഗങ്ങൾ സമാഹരിച്ച ഒരു ലക്ഷം രൂപ നൽകുവാനും ഒക്ടോബറിൽ നടത്തുവാനിരുന്ന തിരുന്നാൾ വളരെ ലളിതമായി നടത്തുവാനും തീരുമാനിച്ചു. ഞങ്ങളുടെ ആത്‌മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന ഫാ. സാജു മുല്ലശ്ശേരിയെ ഈ വിവരം ധരിപ്പിച്ചപ്പോൾ ” നിനക്ക് ചെയ്യാൻ കഴിവുള്ള നന്മ അത് ലഭിക്കാൻ അവകാശമുള്ളവർക്ക് നിഷേധിക്കരുത് ” എന്ന ബൈബിൾ വാക്യം (സുഭാഷിതങ്ങൾ -3 :27 ) ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പൂർണ്ണമായും സമ്മതിച്ചു. അവധിക്ക് നാട്ടിൽ എത്തിയ ഞാനും ജോജിയും കമ്മ്യൂണിറ്റിയുടെ മുൻ പ്രതിനിധികളായിരുന്ന ആന്റണി അബ്രഹാം, ജോസ് തോമസ് എന്നിവരും ചേർന്ന് ജില്ലാ ഭരണാ ധികാരികളുടെ സാന്നിധ്യത്തിൽ ആഗസ്റ്റ് 17 ന് ശശിയമ്മക്ക് സഹായധനം കൈമാറുവാൻ തീരുമാനിച്ചിരുന്നുവെങ്കിലും ആഗസ്റ്റ് 15 മുതൽ മഴ സംഹാര താണ്ഡവമാടി തിമിർത്തു പെയ്തപ്പോൾ കേരളമൊട്ടാകെ ദുരിതത്തിലമർന്നു. യാത്ര ചെയ്യാൻ പറ്റാത്തവിധം റോഡുകളും വെള്ളത്തിലായതിനാൽ ഞങ്ങൾക്ക് എത്തുവാൻ കഴിഞ്ഞില്ല. കോട്ടയം ജില്ലയിൽ താമസിക്കുന്ന ഞങ്ങളുടെ പ്രദേശങ്ങളിലെയും പ്രളയ ദുരിത കാഴ്ച്ചകൾക്ക് ഞങ്ങളും സാഷികകളാകേണ്ടി വന്നു. എങ്കിലും ശശിയമ്മയുടെ തകർന്ന വീടിന്റെ പുനർനിർമ്മാണത്തിനായി നൽകുവാൻ തീരുമാനിച്ച സഹായം ശശിയമ്മക്ക് തന്നെ നൽകുവാൻ ഉത്രാട ദിനത്തിൽ ഞങ്ങൾ ആലപ്പുഴ കലക്ടറേറ്റിൽ എത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന മീറ്റിങ്ങിൽ പങ്കെടുക്കുവാനായി കലക്ടറേറ്റിൽ എത്തിയ ബഹു. കേരള പൊതു മരാമത്തു വകുപ്പ് മന്ത്രി ശ്രീ ജി സുധാകരൻ പെരുമഴ പ്രളയത്തിൽ വീട് തകർന്ന ശശിയമ്മക്ക് സഹായ ഹസ്തവുമായി യുകെയിലെ ഒരു കൊച്ചു സമൂഹത്തിന്റെ പ്രീതിനിധികളായെത്തിയ ഞങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ ആ സാന്ത്വന നിമിഷത്തിന് സാന്നിദ്ധ്യമാകുവാൻ നിറഞ്ഞ മനസ്സോടെ അദ്ദേഹവും എത്തി. ഞാനും ജോജിയും പ്രതിനിധാനം ചെയ്യുന്ന യുകെയിലെ ഗിൽഫോർഡിൽ താമസിക്കുന്ന കാത്തലിക്ക് മലയാളി സമൂഹത്തിന്റെ മാതൃകാപരമായ ഈ കാരുണ്യ പ്രവർത്തിയെ അദ്ദേഹം അഭിനന്ദിച്ചു. ശശിയമ്മക്ക് നൽകുവാനായി കൊണ്ടുവന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് ഒത്തിരി സന്തോഷത്തോടെ ബഹു മന്ത്രി സ്വീകരിച്ച് ശശിയമ്മക്ക് കൈമാറി.

ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് മലയാള മനോരമയിൽ ” കൈനകരിയുടെ ഉൾപ്രേദേശങ്ങളിൽ സഞ്ചരിച്ചപ്പോൾ കണ്ടത് ” എന്ന ശീർഷകത്തിൽ വന്ന വാർത്തയിൽ ശശിയമ്മയുടെ തകർന്നു വീണ വീടിന്റെ ചിത്രം കണ്ടു. ‘പുതുപ്പറമ്പിൽ ശശിയമ്മയുടെ വീട് തകർന്ന് അവശിഷ്ടം മാത്രമായി ശശിയമ്മ ഏതോ ക്യാമ്പിലാണ് ‘ എന്ന് വായിക്കുവാനും ഇടയായി. ഒരു കൊച്ചു സമൂഹത്തിന്റെ കാരുണ്യ സ്പർശം അർഹതപ്പെട്ട ആളിന് ലഭിച്ചുവെന്ന് കൂടുതലായി ബോദ്ധ്യപ്പെട്ടപ്പോൾ ഞങ്ങളും ധന്യരായി.

ഞാൻ പിറന്നു വീണ എന്റെ കൊച്ചു കേരളത്തിൽ സംഭവിച്ച ഭീതിജനകമായ പ്രളയ ദുരിതത്തിന് സാഷ്യം വഹിച്ച് ഞാൻ ഇക്കഴിഞ്ഞ ദിവസം യുകെയിൽ തിരിച്ചെത്തി. ജീവനോപാധികളും കിടപ്പാടം അടക്കം സർവ്വതും നഷ്ടപ്പെട്ട ജനതയുടെ ദീനരോധനങ്ങൾ എന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു. പ്രളയ ദുരിതം താണ്ടി അതിജീവനത്തിന്റെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ ആശ്വാസ തീരങ്ങളിലെത്തിക്കുവാൻ നമുക്കിനിയും ഒരുമിക്കാം. ഞങ്ങളുടെ കൊച്ചു സമൂഹത്തിൽ നിന്നും സർവ്വവും നഷ്ടപ്പെട്ട കൈനകരിയിലെ ശശിയമ്മക്ക് ആശ്വാസമായി തെളിച്ച നന്മയുടെ ചെറിയ മെഴുകുതിരി നാളം അനേകായിരം തിരിനാളങ്ങളായി പടർന്ന് പ്രളയം കശക്കിയെറിഞ്ഞ ജീവിതങ്ങളുടെമേൽ കാരുണ്യമായി ഇനിയും പ്രകാശിക്കട്ടെ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more