1 GBP =
breaking news

വാൽസിംഹാം മാതാവിന്റെ തിരുസന്നിധിയിലേക്കുള്ള തീർത്ഥാടനം; ഗിൽഫോർഡിൽ നിന്നും പ്രത്യക കോച്ച് പുറപ്പെടുന്നു

വാൽസിംഹാം മാതാവിന്റെ തിരുസന്നിധിയിലേക്കുള്ള തീർത്ഥാടനം; ഗിൽഫോർഡിൽ നിന്നും പ്രത്യക കോച്ച് പുറപ്പെടുന്നു

ജോയൽ ചെറുപ്ലാക്കിൽ

യുകെയിലെ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ജൂലൈ 15 ഞായറാഴ്ച്ച നടത്തപ്പെടുന്ന വാൽസിംഹാം തീർത്ഥാടനത്തിന് ഗിൽഫോർഡിൽ നിന്നും പ്രത്യക കോച്ച് പുറപ്പെടുന്നു. ഗിൽഫോർഡ് കാത്തലിക്ക് കമ്മ്യുണിറ്റിയുടെയും ഹോളി ഫാമിലി പ്രെയർ ഗ്രൂപ്പിന്റെയും മേൽനോട്ടത്തിലാണ് ഗിൽഫോർഡിൽ നിന്നുമുള്ള തീർത്ഥാടനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത് . ഗിൽഫോർഡിൽ നിന്നുമുള്ള വിശ്വാസി സമൂഹത്തിന് പുറമെ തൊട്ടടുത്ത പ്രദേശമായ വോക്കിങ്ങിൽ നിന്നുള്ള മാതൃ ഭക്തരും ഗിൽഫോർഡിലെ തീർത്ഥാടക സംഘത്തോടൊപ്പം ഈ അനുഗൃഹീത യാത്രയിൽ പങ്ക് ചേരുന്നുണ്ട് .

ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന പ്രശസ്തമായ വാൽസിംഹാം തീർത്ഥാടനത്തിന് മുൻ വർഷങ്ങളിലും സജീവമായി പങ്കാളിത്തം വഹിച്ചിട്ടുള്ള ഗിൽഫോർഡിലെ ഹോളി ഫാമിലി പ്രയർ ഗ്രൂപ്പ് ദശവർഷാഘോഷ നിറവിലാണ് ഇത്തവണത്തെ തീർത്ഥാടനം നടത്തുന്നതെയെന്നുള്ള പ്രത്യേകതയുമുണ്ട് .

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മരിയ ഭക്തരുടെ ഈ തീർത്ഥാടനം അനുഗ്രഹദായകമായി തീരുന്നതിനു വേണ്ടിയുള്ള ആത്‌മീയ ശുശ്രൂഷകൾ രാവിലെ 9 മണിക്ക് ആരംഭിക്കും. തുടർന്ന് പ്രശസ്ത ധ്യാന പ്രഘോഷകൻ ഫാ: സോജി ഓലിക്കലിന്റെ മരിയൻ ധ്യാന ചിന്തകൾ നൽകുന്ന ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കും. കഴുന്ന് നേർച്ചക്കും അടിമ വെയ്ക്കുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . ഉച്ച ഭക്ഷണത്തിനു ശേഷം ഒരു മണിക്ക് ആരംഭിക്കുന്ന പരിശുദ്ധ ദൈവ മാതാവിന്റെ തിരു സ്വരൂപവും വഹിച്ചു കൊണ്ടുള്ള ആയിരക്കണക്കിന് മരിയ ഭക്തർ പങ്കെടുക്കുന്ന ജപമാല പ്രദഷിണം, തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മീകത്വത്തിൽ രൂപതയിലെ മറ്റ് വൈദീകരും ചേർന്നുള്ള ആഘോഷമായ ദിവ്യ ബലി, ബിഷപ്പ് അലൻ ഹോപ്സ് നൽകുന്ന സന്ദേശം എന്നിവ തീർത്ഥാടകർക്ക് അനുഗ്രഹപ്രദമായ ആത്മീയാനുഭവമായിരിക്കും.

ഗിൽഫോർഡിലെ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന ഫാ: സാജു മുല്ലശ്ശേരിൽ ഗിൽഫോർഡിൽ നിന്നുള്ള തീർത്ഥാടക സംഘത്തോടൊപ്പം ജപമാല പ്രദഷിണത്തിൽ പങ്ക് ചേരും. വാൽസിംഹാം ദേവാലയത്തിലെ തിരുക്കർമ്മങ്ങളിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതുകൊണ്ട് മാസത്തിലെ മൂന്നാം ഞായറാഴ്‌ച്ച ഗിൽഫോർഡിൽ നടക്കുന്ന മലയാളം കുർബാന ഉണ്ടായിരിക്കുന്നതല്ലായെന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു. ഗിൽഫോർഡിൽ നിന്നുമുള്ള തീർത്ഥാടനത്തിൽ പങ്കുചേരുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെപ്പറയുന്നവരെ ബന്ധപ്പെടുക.
സി. എ ജോസഫ് – 07846747602
ജോജി ജോസഫ് – 07950779654

Post Your Comments Here ( Click here for malayalam )

Press Esc to close
show more