1 GBP = 103.81

പരന്പര നേടാൻ ഇന്ത്യയും ന്യൂസിലൻഡും; ആവേശത്തോടെ അനന്തപുരി; മഴ ചതിക്കില്ലെന്ന് ആരാധകർ

പരന്പര നേടാൻ ഇന്ത്യയും ന്യൂസിലൻഡും; ആവേശത്തോടെ അനന്തപുരി; മഴ ചതിക്കില്ലെന്ന് ആരാധകർ

തിരുവനന്തപുരം: മഴ മാറിയാല്‍ ഇന്ന് തിരുവനന്തപുരത്ത് ട്വന്റി-20 വിരുന്ന്. ഇന്ത്യയും ന്യൂസിലന്‍ഡും പരമ്പരയിലെ അവസാന മത്സരത്തിന് ഒരുങ്ങി. 1-1ന് ഒപ്പമാണ് ഇരു ടീമുകളും. ജയിക്കുന്ന ടീമിന് പരമ്പര. ഫൈനല്‍ പ്രതീതിയാണ് മത്സരത്തിന്. പക്ഷേ, ആവേശത്തിന് മീതെ മഴയുടെ ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഡല്‍ഹിയില്‍ നടന്ന ആദ്യ കളിയില്‍ കിവികളെ 53ഖറഢണ്ണിന് തുരത്തി ഇന്ത്യ കരുത്തുകാട്ടി. രാജ്കോട്ടില്‍ കിവികള്‍ തിരിച്ചടിച്ചു. ഇന്ത്യ 40 റണ്ണിന് തോറ്റു. സമീപകാലത്ത് ഒരു പരമ്പരപോലും കൈവിടാതെയാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും കുതിപ്പ്. ആ മികവ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം.

കോളിന്‍ മണ്‍റോയുടെയും മാര്‍ടിന്‍ ഗപ്റ്റിലിന്റെയും ബാറ്റിങ് കരുത്തിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. പ്രത്യേകിച്ചും മണ്‍റോ. സിക്സറുകള്‍ പായിക്കാന്‍ അസാമാന്യ കഴിവുണ്ട് മണ്‍റോയ്ക്ക്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്രൂസ് എന്നിവരും പ്രതീക്ഷ നല്‍കുന്നു. ബൌളര്‍മാരില്‍ ട്രെന്റ് ബോള്‍ട്ട്, മിച്ചെല്‍ സാന്റ്നെര്‍, ആദം മില്‍നെ, ഇഷ് സോധി എന്നിവരുമുണ്ട്.

മഹേന്ദ്ര സിങ് ധോണിയാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. രാജ്കോട്ടില്‍ ധോണിയുടെ ബാറ്റിങ് പ്രകടനം വിമര്‍ശം വിളിച്ചുവരുത്തി. വി വി എസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ധോണി ട്വന്റി-20 മതിയാക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്കോട്ടില്‍ അരങ്ങേറ്റം കുറിച്ച പേസര്‍ മുഹമ്മദ് സിറാജിനെ ഗ്രീന്‍ഫീല്‍ഡില്‍ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. സിറാജിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിച്ചേക്കും.

തിരുവനന്തപുരം ആവേശത്തിലാണ്. പക്ഷേ, തുടര്‍ച്ചയായി പെയ്യുന്ന മഴ ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. തിങ്കളാഴ്ച പകല്‍ പൂര്‍ണമായും തിരുവനന്തപുരം നഗരം മഴയില്‍ മുങ്ങി. കഴിഞ്ഞ ദിവസങ്ങളിലൊന്നും വൈകുന്നേരങ്ങളില്‍ മഴപെയ്തിരുന്നില്ല എന്ന ആശ്വാസത്തിലാണ് സംഘാടകര്‍. മല്‍സരസമയത്തിന് ഒരു മണിക്കൂര്‍മുമ്പ് മഴ നിന്നാല്‍ സ്റ്റേഡിയത്തിലെ വെള്ളം പൂര്‍ണമായും ഒഴുക്കിക്കളയാനാവുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെത്തുന്ന ആദ്യ രാജ്യാന്തര ട്വന്റി-20യില്‍ റണ്ണൊഴുകുമെന്നാണ് അധികൃതരുടെ വാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more