1 GBP = 104.05

അവധിയാഘോഷങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ; ഇറ്റലി, ഓസ്ട്രിയ, ജർമ്മനി എന്നിവ ‘ഗ്രീൻ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

അവധിയാഘോഷങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ; ഇറ്റലി, ഓസ്ട്രിയ, ജർമ്മനി എന്നിവ ‘ഗ്രീൻ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

ലണ്ടൻ: സർക്കാരിന്റെ ‘ഹരിത പട്ടിക’യിലേക്ക് കൂടുതൽ രാജ്യങ്ങൾ കൂട്ടിച്ചേർക്കുമെന്ന സൂചനകൾ പുറത്ത് വന്നതോടെ ബ്രിട്ടീഷുകാർക്ക് ഈ ആഴ്ച അവധിക്കാല ഓപ്‌ഷനുകൾ വിപുലീകരിക്കാം. ഇറ്റലി, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അവലോകനത്തിൽ ഹരിതപട്ടികയിൽ കടക്കാൻ മതിയായ അപകടസാധ്യത കുറഞ്ഞതായി തോന്നുന്ന ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.

ഇതോടെ ഇതുവരെ രണ്ട് ഡോസുകളും ലഭിക്കാത്ത ബ്രിട്ടീഷുകാർക്ക് ഈ നീക്കം അവധിയാഘോഷങ്ങൾ എളുപ്പമാക്കുന്നു. നിലവിൽ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ അവധിയാഘോഷിച്ച് മടങ്ങിയെത്തുന്ന ആർക്കും ക്വാറന്റൈനിൽ കഴിയേണ്ടതില്ല.

അടുത്ത തിങ്കളാഴ്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മോചിതമാകുന്നതോടെ അംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ഇരട്ട ജാബ്‌ ലഭിച്ച ആളുകളെ സ്വയം ഒറ്റപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കും. എന്നാൽ അവർ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയെന്ന് തെളിയിക്കേണ്ടിവരും.

അതേസമയം നിയമങ്ങൾ ലഘൂകരിക്കുന്നതിനാൽ യാത്രകൾക്ക് വലിയ കാലതാമസമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്.
അതിർത്തി നിയന്ത്രണത്തിലുള്ള ക്യൂകൾ നാല് മണിക്കൂർ കവിയുന്നുവെങ്കിൽ റൺവേകളിൽ വിമാനങ്ങളിൽ തന്നെ യാത്രക്കാരെ കാത്ത് നിറുത്തുന്നതിനുള്ള സംവിധാനങ്ങളാണ് ഹീത്രുവിൽ ഒരുക്കുന്നത്. ഇത് യാത്ര കഴിഞ്ഞെത്തുന്നവർക്ക് മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ തന്നെ കഴിയേണ്ടി വന്നേക്കാം.

പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ജൂലൈ 19 മുതൽ സ്വയം ഒറ്റപ്പെടേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിനാൽ ഗുരുതരമായ തടസ്സമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ബ്രിട്ടനിൽ നിന്ന് മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിഗണിക്കേണ്ടതുണ്ട്. പലരും ഡെൽറ്റ അല്ലെങ്കിൽ ഇന്ത്യൻ വേരിയൻറ് യുകെയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പകരുന്നത് തടയാൻ കർശന നടപടികളാണ് കൈക്കൊള്ളുന്നത്.

ബൾഗേറിയ, കാനഡ, ഓസ്ട്രിയ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, സ്ലൊവാക്യ, സ്വിറ്റ്സർലൻഡ്, ഹോങ്കോംഗ്, തായ്‌വാൻ എന്നിവയും അവലോകന യോഗത്തിൽ സർക്കാരിന്റെ പരിഗണനയ്ക്കായെത്തും.
അത് ഹരിത പട്ടികയിലെ ആകെ എണ്ണം 39 ആക്കും, അടുത്തയാഴ്ച മുതൽ എന്തെങ്കിലും മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. ബലേറിക് ദ്വീപുകളായ ഐബിസ, മെനോർക്ക, മജോർക്ക, പോർച്ചുഗലിന്റെ മഡെയ്‌റ, മാൾട്ട, ജിബ്രാൾട്ടർ, ഇസ്രായേൽ എന്നിവയാണ് ഇതിന് മുൻപ് ഹരിത പട്ടികയിലെത്തിയ രാജ്യങ്ങ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more