1 GBP =
breaking news

യു.എസിൽ സർക്കാർ ആനുകൂല്യംപറ്റുന്ന വിദേശികൾക്ക്​ ഗ്രീൻകാർഡ്​ നിർത്തുന്നു

യു.എസിൽ സർക്കാർ ആനുകൂല്യംപറ്റുന്ന വിദേശികൾക്ക്​ ഗ്രീൻകാർഡ്​ നിർത്തുന്നു

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ ഭ​ക്ഷ്യ റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം അ​നു​ഭ​വി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ ഗ്രീ​ൻ കാ​ർ​ഡ്​ സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കാ​ൻ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​െൻറ നീ​ക്കം. ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​ദേ​ശി​ക​ളെ ബാ​ധി​ക്കു​ന്ന തീ​രു​മാ​നം ശ​നി​യാ​ഴ്​​ച​യാ​ണ്​  പ്ര​ഖ്യാ​പി​ച്ച​ത്. വി​ല​കു​റ​ഞ്ഞ ​മ​രു​ന്നു​ക​ൾ ല​ഭി​ക്കാ​ൻ പാ​ർ​ട്ട്​ ഡി ​മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ​ ചേ​ർ​ന്ന​വ​രു​ൾ​പ്പെ​ടെ പു​തി​യ നി​യ​മ​ത്തോ​ടെ ഗ്രീ​ൻ കാ​ർ​ഡി​ന്​ അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ പു​റ​ത്താ​കും.
ശ​രാ​ശ​രി പ്ര​തി​വ​ർ​ഷം 3,82,000 പേ​രെ ബാ​ധി​ക്കു​ന്ന​താ​ണ്​ നി​യ​മ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. നേ​ര​േ​ത്ത ഗ്രീ​ൻ കാ​ർ​ഡ്​ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ഇ​ള​വു​ണ്ടാ​കും. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ ട്രം​പ്​ സ​ർ​ക്കാ​ർ തു​ട​രു​ന്ന ക​ടു​ത്ത ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ്​ നി​യ​മം.

ഗ്രീ​ൻ കാ​ർ​ഡ്​ അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന​വ​ർ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക്ക്​ ഭാ​ര​മാ​കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ നി​യ​മം മു​മ്പും ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു​വെ​ങ്കി​ലും പ​ണ​മാ​യി ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​രെ മാ​ത്ര​മാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ൽ​െ​പ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​നി​മു​ത​ൽ രാ​ജ്യ​ത്ത്​ സ്​​ഥി​ര​മാ​യി  തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശി​ക​ൾ ഒ​രു​നി​ല​ക്കു​ള്ള ആ​നു​കൂ​ല്യ​വും പ​റ്റു​ന്നി​ല്ലെ​ന്ന്​ ബോ​ധ്യ​​പ്പെ​ടു​ത്തേ​ണ്ടി​വ​രും. സ​ർ​ക്കാ​റി​നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ആ​ശ്ര​യി​ക്കു​ന്ന​വ​ർ പ​രി​ധി​ക്ക്​ പു​റ​ത്താ​വും. നി​യ​മ​പ്ര​കാ​രം ഗ്രീ​ൻ കാ​ർ​ഡ്​ നി​ഷേ​ധി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ അ​പേ​ക്ഷ​ക​രി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ 10,000 ഡോ​ള​ർ ബോ​ണ്ട്​ ന​ൽ​കേ​ണ്ടി​വ​രും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more