1 GBP = 103.12

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിർഭരമായി ആഘോഷിച്ചു…

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിർഭരമായി ആഘോഷിച്ചു…

അലക്സ് വർഗീസ്
ഗ്രെയ്റ്റർ മാഞ്ചസ്റ്റർ ഹിന്ദു കമ്മ്യൂണിറ്റി യുടെ അഞ്ചാമത് അയ്യപ്പപൂജ ജനുവരി 13 നു ശനിയാഴ്ച മകരവിളക്ക് മഹോത്സവം ആയി ശ്രീ രാധാകൃഷ്ണ അമ്പലത്തിൽ വച്ച് അത്യാഘോഷപൂർവ്വം കൊണ്ടാടി.
ഏകദേശം ഇരുനൂറ്റി അൻപതിൽ അധികം ഭക്തജനങ്ങൾ പങ്കെടുത്ത അയ്യപ്പപൂജ, ചെണ്ടമേളത്തിന്റെയും, ഗജവീരൻ മണികണ്ഠന്റെയും അകമ്പടിയോടെ കൊടിയേറ്റത്തോടുകൂടി തുടക്കം കുറിച്ചു. തുടർന്ന് പ്രഗത്ഭരായ ഓർക്കസ്ട്ര ടീമിനോട് കൂടി ആരംഭിച്ച ഭജന, ഭക്ത ജനങ്ങളെ ഭക്‌തി സാന്ദ്രതയിൽ അലിയിച്ചു.



പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് മുകേഷ് കണ്ണൻ, സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഗണേഷ് കുംബ്ലെ, സന്ദീപ്
പോപ്റ്റ്കർ തുടങ്ങിയവർ തബലയിലും, തുളസി ഹരിദാസ് ഹാർമോണിയം, കലേഷ് ഭാസ്‌കരൻ, തുളസി ഹരിദാസ് എന്നിവർ ഭജനക്ക് നേതൃത്വം കൊടത്തു.
പൂജാരി പ്രസാദ് ഭട്ട് പൂജാ കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തു. അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ അഭിഷേകം, വിളക്ക് പൂജ, പുഷ്‌പാഞ്ജലിയും അർച്ചനയും, പടിപൂജ എന്നിങ്ങനെ ആയിരുന്നു പൂജാക്രമങ്ങൾ. കാലികവരദനെ ഹരിവരാസനം പാടി ഉറക്കിയത്തോടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് കൊടിയിറങ്ങി.


സകല ഐശ്വര്യങ്ങളോടും കൂടി നാട്ടിലെ ഒരു അമ്പലത്തിൽ ഉത്സവം കഴിഞ്ഞു മടങ്ങുന്ന സംതൃപ്തിയോടെ മഹാപ്രസാദവും കഴിഞ്ഞു ഭക്തജനങ്ങൾ മടങ്ങി.
അയ്യപ്പപൂജയിൽ സംബന്ധിച്ച എല്ലാ ഭക്തജനങ്ങളോടും ജി.എം.എം.എച്ച് സി യുടെ ഹൃദയം നിറഞ്ഞ നന്ദി പ്രസിഡന്റ് ഗോപകുമാർ അറിയിച്ചു.
സ്വാമി ശരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more