1 GBP = 103.12

സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന രൂപതാ കൺവെൻഷനുകൾക്ക് പ്രാർത്ഥനാ നിർഭരമായ തുടക്കം; വചനത്തെ അവഗണിക്കുന്നവർ നിത്യ ജീവന് തങ്ങളെത്തന്നെ അയോഗ്യരാക്കുന്നു: മാർ ജോസഫ് സ്രാമ്പിക്കൽ…

സേവ്യർ ഖാൻ  വട്ടായിലച്ചൻ നയിക്കുന്ന രൂപതാ കൺവെൻഷനുകൾക്ക് പ്രാർത്ഥനാ നിർഭരമായ തുടക്കം;   വചനത്തെ അവഗണിക്കുന്നവർ നിത്യ ജീവന് തങ്ങളെത്തന്നെ അയോഗ്യരാക്കുന്നു: മാർ ജോസഫ് സ്രാമ്പിക്കൽ…
ബെർമിംഗ്ഹാം: ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവർ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്നു മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഒരുക്കുന്ന ‘രണ്ടാമത് അഭിഷേകാഗ്നി ഏകദിന ബൈബിൾ കൺവെൻഷന്റെ’  ആദ്യ ദിനം കവെൻട്രി റീജിയനിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെഹിയോൻ മിനിസ്ട്രിസ്  ഡയറക്ടർ റെവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ വചന ശുശ്രുഷയ്ക്കു നേതൃത്വം നൽകി.  ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടന്ന ആത്മാഭിഷേക ശുശ്രുഷകളിൽ ആയിരങ്ങൾ പങ്കുചേർന്നു അനുഗ്രഹം പ്രാപിച്ചു.
സഹനത്തിലൂടെയാണ് ക്രിസ്ത്യാനികൾ മഹത്വം നേടേണ്ടതെന്നു ഫാ. സേവ്യേർ ഖാൻ വട്ടായിൽ വിശ്വാസികളെ ഓർമിപ്പിച്ചു. “ഭൂമിയിൽ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവർ സ്വർഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസ്സഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയിൽ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നൽകി സഭയെ നയിച്ചത് പരിശുദ്ധാതമാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷിക്തരെയും പ്രസ്ഥാനങ്ങളെയും പരിശുദ്ധാതമാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാതമാവിന്റെ പ്രവർത്തനമാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കു.”. ഫാ. വട്ടായിൽ കൂട്ടിച്ചേർത്തു.
കവെൻട്രി റീജിയനിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ വി. കുർബായിൽ സഹകാർമികരായി. റീജിയണൽ ഡയറക്ടർ റെവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ സ്വാഗതം ആശംസിച്ചു. കൺവെൻഷൻ കൺവീനർ ഫാ. ടെറിൻ മുല്ലക്കര, ഡോ. മനോ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ എട്ടു റീജിയനുകളിലായി, എട്ടു നഗരങ്ങളിൽ ഒരുക്കിയിരിക്കുന്ന ഈ ഏക ദിന കൺവെൻഷന്റെ രണ്ടാം ദിനം ഇന്ന് സ്കോട്ലൻഡിലെ മദർ വെൽ സിവിക് സെന്ററിൽ വച്ച് നടക്കും. രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് കൺവെൻഷൻ. മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയും ഫാ. സേവ്യർ ഖാൻ വട്ടായിൽ വചന ശുശ്രുഷ നയിക്കുകയും ചെയ്യും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more