ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ ‘അഭിഷേകാഗ്‌നി 2017 ‘ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നതാണ്. 2017 ഒക്ടോബര്‍ 22 ന് ഗ്ലാസ്ഗോവില്‍ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 23 ന് പ്രെസ്റ്റണിലും 24 ന് മാഞ്ചസ്റ്ററിലും 25 ന് ബെര്‍മിംഗ്ഹാമിലും 26 ന് ഈസ്റ്റ് ആംഗ്ലിയയിലും 27 ന് സൗത്താംപ്ടണിലും 28 ന് ബ്രിസ്റ്റോളിലും 29 ന് ലണ്ടനിലും വച്ചാണ് നടത്തപ്പെടുക. ഓരോ ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്കാണ് കണ്‍വന്‍ഷന്‍ അവസാനിക്കുക. കണ്‍വന്‍ഷന് ഒരുക്കമായി ഒക്ടോബര്‍ 21 ന് വൈകുന്നേരം 6 മുതല്‍ രാത്രി 11.45 വരെ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വച്ച് ജാഗരണ പ്രാര്‍ത്ഥനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്മാരായ റവ. ഡോ. തോമസ് പാരയാടിയില്‍ എം.എസ.റ്റി യും റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയും റവ. ഫാ. ജോസഫ് വെമ്പാടംതറ വി.സി, റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ജെയ്സണ്‍ കരിപ്പായി, റവ. ഫാ. ടെറിന്‍ മുല്ലക്കര, റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി എസ് റ്റി തുടങ്ങിയവര്‍ ലോക്കല്‍ കോര്‍ഡിനേറ്റേഴ്സുമായ വിപുലമായ കമ്മറ്റി കണ്‍വന്‍ഷന്‍ നേതൃത്വം നല്‍കുന്നതാണ്.
വാര്‍ത്ത: ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍. ഓ
click on malayalam character to switch languages