1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിമെൻസ് ഫോറം; പ്രസ്റ്റൺ, ബ്രിസ്റ്റോൾ റീജിയണുകളുടെ ആലോചനായോഗങ്ങൾ ചേരുന്നു…..

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിമെൻസ് ഫോറം; പ്രസ്റ്റൺ, ബ്രിസ്റ്റോൾ റീജിയണുകളുടെ ആലോചനായോഗങ്ങൾ ചേരുന്നു…..

ഫാ. ബിജു ജോസഫ്
പ്രസ്റ്റൺ/ ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെട്ട എപ്പാർക്കിയൽ വിമൻസ് ഫോറത്തിന്റെ റീജിയണൽ ആലോചനായോഗങ്ങൾക്ക് തുടക്കമാവുന്നു. പ്രസ്റ്റൺ റീജിയണിന്റെ ആലോചനാസമ്മേളനം ഡിസംബർ 29 , വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ 9.30 വരെ SACRED HEART CHURCH , 41 , THIRSK ROAD , NORTH ALLERTON , DL61PJ ൾ വച്ച് കൂടുന്നതാണ്. റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ടും റവ. ഫാ. സജി തോട്ടത്തിലും തിരുക്കർമ്മങ്ങൾക്കും ആമുഖ വിചിന്തനങ്ങൾക്കും നേതൃത്വം നൽകും.

ബ്രിസ്റ്റോൾ റീജിയണിൽ ആലോചനായോഗം ചേരുന്നത് 2018 ജനുവരി 5 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതലാണ്. എക്സിറ്റർ BLESSED SACRAMENT RC CHURCH , HEAVITREE , EXETER , EX12QJ ൽ വച്ച് നടക്കുന്ന സമ്മേളനത്തിന്റെ ആരംഭത്തിൽ റവ. ഫാ. സണ്ണി പോൾ MSFS ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകും. അതാതു റീജിയണിലെ ഭാരവാഹികളുടെ നേതൃത്വത്തിൽ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായി വിമെൻസ് ഫോറം രൂപതാ പ്രസിഡന്റ് ജോളി മാത്യു അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അജപാലനപ്രവർത്തനങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പ്‌ വരുത്താനും രൂപതയുടെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് ശക്തമായ പ്രാർത്ഥനാ പിന്തുണ നൽകാനുമായാണ് വിമെൻസ് ഫോറം രൂപീകൃതമായിരിക്കുന്നത്. കൃസ്തീയ കുടുംബം രൂപീകരിക്കപ്പെടുന്നതിൽ അൽമായന്മാരുടെ പങ്ക് സുപ്രധാനമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ വനിതകൾക്കായി ഫോറം രൂപീകരിച്ചിരിക്കുന്നത്. പാറി. മാതാവിനെ സ്വർഗീയ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന വിമൻസ് ഫോറത്തിൽ 18 വയസിന് മുകളിലുള്ള സ്ത്രീകളാണ് അംഗങ്ങളാകുന്നത്. രൂപതയിലെ മിക്ക കുർബാന സെന്ററുകളിലും യൂണിറ്റും പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more