1 GBP = 103.14

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ പ്രതിനിധി സമ്മേളനം സമാപിച്ചു; അടുത്ത അഞ്ച് വർഷത്തെ കർമ്മ പദ്ധതികൾക്ക് അടിസ്ഥാന രൂപം നൽകുവാൻ അഭിപ്രായങ്ങൾ ശേഖരിച്ചു….

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ പ്രതിനിധി സമ്മേളനം സമാപിച്ചു; അടുത്ത അഞ്ച് വർഷത്തെ കർമ്മ പദ്ധതികൾക്ക് അടിസ്ഥാന രൂപം നൽകുവാൻ അഭിപ്രായങ്ങൾ ശേഖരിച്ചു….

ഫാ. ബിജു ജോസഫ്
വെയിൽസ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒരു വർഷം പിന്നിട്ട ശേഷം നടന്ന ആദ്യ രൂപതാ സമ്മേളനം ചരിത്രമായി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ വികാരി ജനറാൾമാരുടെയും വൈദികരുടെയും സമർപ്പിതരുടെയും അൽമായ പ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ത്രിദിന സമ്മേളനത്തിൽ രൂപതയുടെ അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള അജപാലന പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. വിവിധ വിഷയങ്ങളിൽ പണ്ഡിതരായ റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാൻ വാരിക്കാട്ട്, റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ, റവ. ഡോ. മാത്യു കൊക്കരവാലായിൽ തുടങ്ങിയവർ അവതരിപ്പിച്ച ക്ളാസുകൾ പുത്തൻ അറിവുകൾ പകർന്നു.













ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ദൈവത്തിന്റെ പദ്ധതിയിൽ ഉണ്ടായിരുന്ന കാര്യമാണെന്നും അതിനാൽ ഈ രൂപതയുടെ കഴിഞ്ഞ ഒരു വർഷത്തെ അത്ഭുതകരമായ വളർച്ചയും വരും വര്ഷങ്ങളിലെ പ്രവർത്തനങ്ങളുമെല്ലാം ഇനിയും ദൈവത്തിന്റെ തന്നെ പ്രവർത്തനങ്ങളായിരിക്കുമെന്നും സമാപന സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു. വികാരി ജനറാൾമാരായ റവ. ഡോ. തോമസ് പാറയടിയിൽ, റവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ, റവ. ഫാ. അരുൺ കലമറ്റത്തിൽ, റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ജോയി വയലിൽ, റവ. ഫാ. ടോണി പഴയകുളം, റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ഫാൻസുവാ പത്തിൽ, റവ. സി. ഡോ. മേരി ആൻ തുടങ്ങിയവർ ഈ ദിവസങ്ങളിൽ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. രൂപതയുടെ വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നുള്ള അൽമായ പ്രതിനിധികളടക്കം ഇരുനൂറ്റി അൻപതോളം അംഗങ്ങളാണ് മിഡ് വെയിൽസിലെ കെഫെൻലി പാർക്കിൽ നടന്ന സമ്മേളനത്തിൽ സംബന്ധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more