1 GBP = 103.87

പഠനത്തിൽ മിടുക്കരായ സാധാരണക്കാരായ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഗ്രാമർ സ്‌കൂളുകൾ; മൂന്ന് വർഷം കൊണ്ട് മൂവായിരത്തോളം അധിക സീറ്റുകൾ സൃഷ്ടിക്കപ്പെടും

പഠനത്തിൽ മിടുക്കരായ സാധാരണക്കാരായ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഗ്രാമർ സ്‌കൂളുകൾ; മൂന്ന് വർഷം കൊണ്ട് മൂവായിരത്തോളം അധിക സീറ്റുകൾ സൃഷ്ടിക്കപ്പെടും

ലണ്ടൻ: പഠനത്തിൽ മിടുക്കരായ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പലപ്പോഴും അപ്രാപ്യമായ മേഖലയായിരുന്നു ഗ്രാമർ സ്‌കൂൾ പഠനം. എന്നാൽ അടുത്ത മൂന്ന് വർഷം കൊണ്ട് ഗ്രാമർ സ്‌കൂളുകളിൽ അധികമായി മൂവായിരത്തോളം സീറ്റുകളാണ് സൃഷ്ടിക്കപ്പെടുക. നിലവിലെ ഗ്രാമർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചായിരിക്കും സീറ്റുകളിൽ വർദ്ധനവ് നടപ്പാക്കുക.

ഇതിനായി 50 മില്യൺ പൗണ്ടാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി നിക്ക് ജിബ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 2700 ഓളം സീറ്റുകൾ അധികമായി സൃഷ്ടിച്ചിരുന്നു. രാജ്യത്തെ 163 ഓളം വരുന്ന ഗ്രാമർ സ്‌കൂളുകളിൽ ഇതിനകം തന്നെ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി മാത്രമുള്ള സ്‌കൂളുകളിൽ ഇതിനകം തന്നെ ലിംഗ വ്യത്യാസമില്ലാതെ പ്രവേശനം നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ബ്രിട്ടനിൽ ഗ്രാമർ സ്‌കൂൾ ആശയം നിലവിൽ വന്നത്. പ്രൈവറ്റ് സ്‌കൂളുകളിൽ പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ മിടുക്കരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനാണ് സർക്കാർ തലത്തിൽ തന്നെ ഈ ആശയത്തിന് തുടക്കം കുറിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more