1 GBP = 104.16

സൗത്ത് ലണ്ടനിൽ ട്രെയിനിടിച്ച് മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു; ഗ്രാഫിറ്റി ആർട്ടിസ്റ്റുകളെന്ന് പോലീസ്

സൗത്ത് ലണ്ടനിൽ ട്രെയിനിടിച്ച് മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു; ഗ്രാഫിറ്റി ആർട്ടിസ്റ്റുകളെന്ന് പോലീസ്

ലണ്ടൻ: സൗത്ത് ലണ്ടനിലെ ലൂബോറോ ജംക്ഷൻ റയിൽവേ സ്റ്റേഷന് സമീപം റയിൽവേ ട്രാക്കിൽ മൂന്ന് യുവാക്കളുടെ മൃതദേഹം പോലീസ് കണ്ടെത്തി. ഇരുപത്തിനോടടുത്ത് പ്രായമുള്ള മൂന്ന് പേരും ഗ്രാഫിറ്റി ആർട്ടിസ്റ്റുകളെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 7.34ഓടെയാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് കണ്ടെടുത്തത്. ലൂബോറോയ്ക്കും ബ്രിക്സ്റ്റനും ഇടയിൽ മറ്റൊരു ട്രയിൻ ഡ്രൈവർ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടതനുസരിച്ചാണ് പോലീസ് വിവരമറിയുന്നത്. മൃതദേഹങ്ങൾക്ക് സമീപം സ്പ്രേ ക്യാനുകൾ പോലീസ് കണ്ടെടുത്തു.

ഏത് ട്രെയിനാണ് ഇവരെ ഇടിച്ചതെന്ന അന്വേഷണത്തിലാണ് പോലീസ്. ഏകദേശം രാവിലെ അഞ്ച് മണിക്ക് മുൻപാകും സംഭവം നടന്നതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റ് രണ്ടുപേരുടെയും അടുത്ത ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പൊതുസ്ഥലങ്ങളിലും പൊതു വകകളിലും അനധികൃതമായി ചിത്രങ്ങളും മറ്റും പെയിന്റ് ചെയ്യുകയാണ് ഗ്രാഫിറ്റി ആർട്ടിസ്റ്സ് ചെയ്യുക. 2007 ന് ശേഷം നടക്കുന്ന വലിയ ദുരന്തമാണ് ഇതെന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് പറയുന്നു. 2007ൽ ലണ്ടനിലെ ബാർക്കിങ്ങിൽ ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനിലെ ഡിസ്ട്രിക്ട് ലൈനിൽ ഗ്രാഫിറ്റി ആർട്ട് ഉപയോഗിക്കവേ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം മൂന്ന് യുവാക്കളും ട്രാക്കിൽ എങ്ങനെ എത്തിപ്പെട്ടു എന്ന അന്വേഷണത്തിലാണ് പോലീസ്. ലണ്ടൻ മേയർ സാദിഖ് ഖാൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more