1 GBP = 104.13

സൗത്ത് ലണ്ടനിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

സൗത്ത് ലണ്ടനിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ലണ്ടൻ: സൗത്ത് ലണ്ടനിലെ ലൂബൊറോ ജംക്ഷൻ സ്റ്റേഷന് സമീപം റയിൽവേ ട്രാക്കിൽ തിങ്കളാഴ്ച്ച രാവിലെയോടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ പോലീസ് തിരിച്ചറിഞ്ഞു. ആൽബർട്ടോ ഫ്രസ്‌നെടാ കാറാസ്കോ(19), ഹാരിസൺ സ്‌കോട്ട് ഹുഡ് (23), ജാക്ക് ഗിൽബെർട്ട്(23) എന്നിവരാണ് കൊല്ലപ്പെട്ട മൂന്ന് പേരും. ട്രാക്കിന് സമീപം സ്പ്രേ പെയിന്റ് ക്യാനുകൾ ഉപയോഗിച്ച് ഗ്രാഫിറ്റി ആർട്ട് നടത്തുകയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച്ച വെളുപ്പിന് ഒരു മണിയോടെയാണ് കാർഗോ ഫ്രയ്റ്റ് ട്രെയിനിടിച്ച് യുവാക്കൾ കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾക്കരുകിൽ നിന്ന് സ്പ്രേ പെയിന്റ് ക്യാനുകൾ പോലീസ് കണ്ടെടുത്തിരുന്നു. നോർത്ത് ലണ്ടനിലെ മുസ്‌വെൽ ഹില്ലിൽ നിന്നുള്ള ഹാരിസൺ സ്‌കോട്ട് ഹുഡ് മികച്ചൊരു ചിത്രകാരനാണെന്ന് മാതാപിതാക്കൾ പറയുന്നു. മകന്റെ മരണത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കൾ.

സ്പാനിഷ് അമേരിക്കൻ വംശജനായ കരാക്സൺ നോർത്ത് ലണ്ടനിലെ തന്നെ ഹാംസ്റ്റഡിലാണ് താമസം. ഈ വരുന്ന സെപ്റ്റംബറിൽ ലണ്ടനിലെ ലണ്ടൻ കോളേജ് ഓഫ് കമ്യൂണിക്കേഷൻസിൽ ഗ്രാഫിക് ഡിസൈനിൽ പഠനം നടത്താനിരിക്കവെയാണ് ദാരുണാന്ത്യം. മുസ്‌വെൽ ഹില്ലിൽ തന്നെയാണ് ഗിൽബെർട്ടും താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്. റയിൽവേ ട്രാക്കിലും പരിസരത്തുള്ള മതിലുകളിലും ഗ്രാഫിറ്റി ആർട്ട് നടത്തുന്നതിനിടെ ട്രെയിൻ തട്ടിയാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more