1 GBP = 103.95
breaking news

ഗ്രെയ്സ് മെലഡീസ് ഓർക്കസ്ട്രയുടെ ഒൻപതാമതു വാർഷികാഘോഷം “ഗ്രെയ്സ് നൈറ്റ് 2017” ഇന്ന് സൗത്താംപ്ടണിൽ…ഐഡിയ സ്റ്റാർ ഫെയിം അരുൺ ഗോപൻ മുഖ്യാതിഥി…

ഗ്രെയ്സ് മെലഡീസ് ഓർക്കസ്ട്രയുടെ ഒൻപതാമതു വാർഷികാഘോഷം “ഗ്രെയ്സ് നൈറ്റ്  2017” ഇന്ന് സൗത്താംപ്ടണിൽ…ഐഡിയ സ്റ്റാർ ഫെയിം അരുൺ ഗോപൻ മുഖ്യാതിഥി…

യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവ സാന്നിധ്യമായ ഗ്രെയ്സ് മെലഡീസ് ഓർക്കസ്ട്രയുടെ ഒൻപതാമത് വാർഷികാഘോഷം “ഗ്രെയ്സ് നൈറ്റ് 2017″ന് ഇന്ന് വൈകീട്ട് നാല് മണി മുതൽ സൗത്താംപ്ടണിൽ തുടക്കമാകും. ഇന്നലെ ഹീത്രു എയർപോർട്ടിൽ എത്തിച്ചേർന്ന ഐഡിയ സ്റ്റാർ ഫെയം അരുൺ ഗോപനും ജോസ് ജോർജിനും ഗംഭീര വരവേൽപ്പാണ് സംഘാടകർ ഒരുക്കിയിരുന്നത്. സെന്റ് ജോർജ് കാത്തലിക് കോളേജിൽ വച്ച് ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയ്ക്ക് ഒരു ഉത്സവ പ്രതീതി നൽകുവാനുള്ള അവസാന മിനുക്ക്‌ പണികളിലാണ് സംഘാടകർ.

ഐഡിയ സ്റ്റാർ ഫെയിം അരുൺ ഗോപൻ നയിക്കുന്ന ഗ്രെയ്‌സ് നൈറ്റിൽ രാജഗോപാൽ കോങ്ങാട്, സൂരജ് സുകുമാർ, രഞ്ജിത്ത് പിള്ള, ജോൺസൻ ജോൺ. പീറ്റർ ജോസഫ്, ഉല്ലാസ് ശങ്കരൻ, അനീഷ് ജോർജ്, സജി ഹേവാർഡ്‌സ്ഹീത്ത്, ജെറി എൽഎംആർ, അനിതാ ഗിരീഷ്, ജിൻസി കരുണാകരൻ, ജിനു പണിക്കർ, ഷീന രാജീവ്, ടെസ്സ മോൾ, ടെസ്സ സ്റ്റാൻലി, ഹെലൻ റോബർട്ട്, ഡെന ജോമോൻ, മേഘ്‌നാ മനു എന്നിവരും ക്ലാസിക്കൽ സെമിക്ലാസിക്കൽ നൃത്തങ്ങളുമായി മിന്നാ ജോസ്, രൂപ ബേബി, അനുപ ബേബി, വിഷ്ണു പ്രിയ, അപർണാ ലാൽ എന്നിവരെ കൂടാതെ സൗത്താംപ്റ്റൺ മലയാളി അസോസിയേഷൻ, ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ, സാലിസ്ബറി മലയാളി കൂട്ടായ്മ, ഇമ്മാനുവൽ ലവ് കമ്മ്യൂണിറ്റി എന്നിവടങ്ങളിലെ പ്രതിഭാധരായ നിരവധി കലാകാരന്മാരും അരങ്ങിലെത്തും.

ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് അടക്കം യുകെയിലെ നിരവധി സ്‌റ്റേജുകളിലെ നിറ സാന്നിധ്യമായ ശ്രീമതി സിമ സൈമൺ, ശ്രീ. വിവേക് ബാലകൃഷ്ണൻ എന്നിവരും കൂടാതെ യുകെയിൽ തന്നെയുള്ള ഐറിൻ കുശാൽ സ്റ്റാൻലി എന്ന പുതിയ അവതാരകയും എത്തുന്നു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഇതിന്റെ നടത്തിപ്പിനായി ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സിബി മേപ്രത്തു, ജെയ്സൺ ബത്തേരി,റെജി കോശി,മനോജ് മാത്രാടൻ,ജോർജ് എടത്വ,മീട്ടു ജോസഫ് ,ജോഷി കുളമ്പള്ളി,രാകേഷ്, മനു,ആനന്ദവിലാസ്, ജോയിസൺ ജോയി എന്നിവരും പ്രവർത്തിക്കുന്നു. ഫ്രീ പാർക്കിങ് സൗകര്യവും മിതമായ നിരക്കിൽ ഭക്ഷണവും ലഭ്യമാണ്. പ്രവേശനം തികച്ചും സൗജന്യമാണ്. വീഡിയോ സാം പോർട്സ്‌മൗത്തും ഫോട്ടോസ് ലോറൻസും രാജേഷ് ബെറ്റർ ഫ്രെയിംസും നിർവഹിക്കുന്നതാണ്.

എല്ലാ കലാ സ്നേഹികളെയും ഗ്രേസ് നൈറ്റ് 2017ലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു കൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more