1 GBP = 103.95
breaking news

ന്യൂസിലണ്ടിലെത്തിയ 22കാരിയായ ബ്രിട്ടീഷ് യുവതിയെ കാണ്മാനില്ല; സഹായം അഭ്യർത്ഥിച്ച് കുടുംബം

ന്യൂസിലണ്ടിലെത്തിയ 22കാരിയായ ബ്രിട്ടീഷ് യുവതിയെ കാണ്മാനില്ല; സഹായം അഭ്യർത്ഥിച്ച് കുടുംബം

ലണ്ടൻ: വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ എത്തിയ 22കാരിയായ ബ്രിട്ടീഷ് യുവതിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം. ബ്രിട്ടനിലെ പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പറും മില്യണറുമായ ഡേവിഡ് മിലൻറെ മകളാണ് കാണാതായിരുന്നത്. 22കാരിയായ ഗ്രേസ് മിലാൻ ഡിസംബർ ഒന്ന് മുതലാണ് കാണാതായിരിക്കുന്നതെന്ന് കുടുംബം പറയുന്നു.

ലണ്ടനിനടുത്ത് എസ്സക്സിൽ നിന്നുള്ള കുടുംബം ഇന്നലെ വാർത്താ സമ്മേളനം നടത്തിയാണ് എല്ലാവരോടുമായി സഹായമഭ്യർത്ഥിച്ചത്. പോലീസ് ഇതിനകം തന്നെ കാര്യമായ അന്വേഷണം നടത്തി വരുന്നുണ്ട്. ഗ്രേയ്‌സിനെ അവസാനമായി കണ്ടത്, ഒക്‌ലൻഡിലെ ഫോർ സ്റ്റാർ ഹോട്ടലായ സിറ്റി ലൈഫ് ഹോട്ടലിൽ ഒരു പുരുഷനോടൊപ്പം രാത്രി 9.41 നാണെന്ന് ഡിറ്റക്ടീവ് പോലീസ് ഓഫീസർ സ്‌കോട്ട് ബിയേർഡ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിവരങ്ങൾ കണ്ടെത്തിയത്. എന്നാൽ പിന്നീട് എങ്ങോട്ടാണ് പോയതെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. എന്നാൽ ഗ്രെയ്‌സിനൊപ്പമുണ്ടായിരുന്ന പുരുഷനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സ്‌കോട്ട് ബിയേർഡ് റിപ്പോർട്ടർമാരോട് പറഞ്ഞു.

യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ഗ്രേയ്സ് ഇത്രയും ദിവസം കുടുംബവുമായി ബന്ധമില്ലാതെ ഇതുവരെയും ഇരുന്നിട്ടില്ലെന്ന് പിതാവ് പറയുന്നു. എവിടെയെത്തിയാലും കുടുംബാംഗങ്ങളുമായി വിളിച്ച് സംസാരിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more