1 GBP = 104.06

ന്യൂസിലാൻഡിൽ കാണാതായ ബ്രിട്ടീഷ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു; 26 കാരൻ അറസ്റ്റിൽ; മാപ്പ് പറഞ്ഞു ന്യൂസിലാൻഡ് പ്രധാനമന്ത്രി

ന്യൂസിലാൻഡിൽ കാണാതായ ബ്രിട്ടീഷ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു; 26 കാരൻ അറസ്റ്റിൽ; മാപ്പ് പറഞ്ഞു ന്യൂസിലാൻഡ് പ്രധാനമന്ത്രി

വെ​ലി​ങ്​​ട​ൺ: ബ്രി​ട്ടീ​ഷ്​ വി​ദ്യാ​ർ​ഥി​നി ഗ്രേ​സ്​ മി​ല​ൻ ന്യൂ​സി​ല​ൻ​ഡി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കു​ടും​ബ​ത്തോ​ട്​ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ഡേ​ൺ മാ​പ്പു​പ​റ​ഞ്ഞു. മി​ല​​െൻറ മ​ര​ണ​ത്തി​ൽ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും രാ​ജ്യ​ത്തി​​െൻറ അ​ന്ത​സ്സി​ന്​ ക്ഷ​ത​മേ​ൽ​പി​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ൻ ശ്ര​ദ്ധി​ക്കു​മെ​ന്നും ജ​സീ​ന്ത ഉ​റ​പ്പു​ന​ൽ​കി.

ഇക്കഴിഞ്ഞ ഡിസംബർ ഒന്ന് മുതലാണ് 22കാരിയായ എസ്സെക്സിൽ നിന്നുള്ള ഗ്രെസ് മിലൻ ന്യൂസിലണ്ടിലെത്തിയത്. ഗ്രേയ്‌സിനെ അവസാനമായി കണ്ടത്, ഒക്‌ലൻഡിലെ ഫോർ സ്റ്റാർ ഹോട്ടലായ സിറ്റി ലൈഫ് ഹോട്ടലിൽ ഒരു പുരുഷനോടൊപ്പം രാത്രി 9.41 നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിവരങ്ങൾ കണ്ടെത്തിയത്. എന്നാൽ പിന്നീട് എങ്ങോട്ടാണ് പോയതെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. എന്നാൽ ഗ്രെയ്‌സിനൊപ്പമുണ്ടായിരുന്ന പുരുഷനെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടന്നുവെന്ന് വ്യക്തമായത്.

കൊ​ല​പാ​ത​ക​ത്തി​ൽ 26കാ​ര​നെ പൊ​ലീ​സ്​ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ന്യൂ​സി​ല​ൻ​ഡി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തു​നി​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം മി​ല​​െൻറ മൃ​ത​ദേ​ഹം പൊ​ലീ​സ്​ കണ്ടെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more