1 GBP = 103.92

രോഗികളുടെ ജീവൻ പണയം വച്ച് എൻ എച്ച് എസ്; രോഗികളെ ആശുപത്രികളിലേക്ക് റഫർ ചെയ്യാതിരിക്കാൻ ജി പികൾക്ക് പണം നൽകുന്നുവെന്ന് റിപ്പോർട്ടുകൾ

രോഗികളുടെ ജീവൻ പണയം വച്ച് എൻ എച്ച് എസ്; രോഗികളെ ആശുപത്രികളിലേക്ക് റഫർ ചെയ്യാതിരിക്കാൻ ജി പികൾക്ക് പണം നൽകുന്നുവെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: ജീവനക്കാരുടെ ക്ഷാമവും ആവശ്യത്തിന് ഫണ്ടില്ലാത്തതും എൻ എച്ച് എസിനെ വലയ്ക്കുന്നുവെന്നത് തർക്കമില്ലാത്ത കാര്യം. എന്നാൽ ചെലവ് ചുരുക്കാൻ എൻ എച്ച് എസ് മേധാവികൾ കണ്ടു പിടിച്ച മാർഗ്ഗം ഞെട്ടിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രോഗികളെ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അടുക്കലേക്ക് റഫർ ചെയ്യാതിരിക്കാനാണ് ക്യാഷ് റിവാർഡുകൾ നൽകുന്നത്.

എൻ എച്ച് എസ് ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പുകളാണ് ഇത്തരത്തിൽ ഇൻസെന്റീവ് സ്കീമുകൾ നടപ്പിലാക്കിയത്. ജി പി പബ്ലിക്കേഷനായ ‘പൾസ്‘ നടത്തിയ അന്വേഷണത്തിൽ ഇംഗ്ലണ്ടിൽ മിക്ക റീജിയനുകളിലും സി സി ജി പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ ജീവന് തന്നെ ഭീഷണിയാണ് ഇത്തരം പദ്ധതികൾ. റോയൽ കോളേജ് ഓഫ് ജി പി മേധാവി പ്രൊഫസ്സർ ഹെലൻ സ്റ്റോക്സ് ലാംപാർഡ് ഈ നീക്കങ്ങളെ പൂർണ്ണമായും എതിർക്കുന്നു.

അതേസമയം സി സി ജി ഡോക്ടർമാരുടെ പ്രവർത്തന ക്ഷമത കൂട്ടാനും ചികിത്സ ഒഴിവാക്കാനുമാണ് ഇൻസെന്റീവ് സ്കീമുകളെന്ന മറുവാദവും ഉയർത്തുന്നുണ്ട്. എന്നാൽ രോഗികൾ ആശുപത്രികളിൽ എത്തി മികച്ച ചികിത്സ എത്രയും വേഗം നേടുന്നതിൽ നിന്ന് തടയുക മാത്രമേ ഇത്തരം പദ്ധതികൾ ഉപകരിക്കൂ. പണം ലക്ഷ്യമിടുന്ന ജി പികളാണെങ്കിൽ പറയുകയും വേണ്ട, രോഗികളുടെ കാര്യത്തിൽ ഒരു തീരുമാനമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more