1 GBP = 103.69
breaking news

ജേക്കബ് തോമസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ജേക്കബ് തോമസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര സെക്രട്ടറി തലവനായ അന്വേഷണ കമ്മിഷനിൽ നിയമ സെക്രട്ടറിയും അംഗമാണ്. ജേക്കബ് തോമസ് നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് കണ്ടതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്‌തത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. എന്നാൽ സിവിൽ സർവീസ് ചട്ടങ്ങൾ അനുസരിച്ച് ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരെ ആര് മാസത്തിൽ കൂടുതൽ സസ്‌പെൻഡ് ചെയ്യണമെങ്കിൽ കേന്ദ്ര പെഴ്സണൽ മന്ത്രാലയത്തിന് വ്യക്തമായ കാരണങ്ങൾ കാണിക്കണം. ഇതിനെ തുടർന്നാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more