1 GBP = 103.81

സർക്കാരിന്റെ ഭവന പദ്ധതിയായ ഹെൽപ്പ് ടു ബൈ സ്‌കീമിന്റെ ഗുണഭോക്താക്കൾ ഉയർന്ന വരുമാനക്കാർ മാത്രമാകുന്നുവെന്ന് റിപ്പോർട്ട്

സർക്കാരിന്റെ ഭവന പദ്ധതിയായ ഹെൽപ്പ് ടു ബൈ സ്‌കീമിന്റെ ഗുണഭോക്താക്കൾ ഉയർന്ന വരുമാനക്കാർ മാത്രമാകുന്നുവെന്ന് റിപ്പോർട്ട്

ലണ്ടൻ: കുറഞ്ഞ വരുമാനക്കാരെയും യുവാക്കളെയും സഹായിക്കുന്നതിനായി സർക്കാർ മുന്നോട്ട് കൊണ്ട് വന്ന ഹെൽപ്പ് ടു ബൈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ ഉയർന്ന വരുമാനക്കാർ മാത്രമാകുന്നുവെന്ന് റിപ്പോർട്ട്. ശരാശരി ഗാർഹിക വരുമാനമുള്ള ആളുകളെ സഹായിക്കുന്നതിനാണ് പദ്ധതി സർക്കാർ വർഷങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്തത്. എന്നാൽ സർക്കാരിന്റെ തന്നെ ഔദ്യോഗിക രേഖകൾ പ്രകാരം 8.3 ബില്യൺ പൗണ്ട് ഫണ്ട് അനുവദിച്ചിരിക്കുന്ന പദ്ധതി അനുസരിച്ച് ലോണുകൾ നൽകുന്നത് വാർഷിക ഗാർഹിക വരുമാനം 50,000 പൗണ്ട് ഉള്ളവർക്കാണ്. ലണ്ടനിൽ ഇത് £72,000 വരുമാനമുള്ളവർക്കും.

വീട് വാങ്ങുന്നവർക്ക് അഞ്ച് ശതമാനം മാത്രം ഡിപ്പോസിറ്റ് നൽകി മോർട്ടഗേജ് സ്വന്തമാക്കുന്നതിന് ലോണുകൾ അനുവദിക്കുന്ന പദ്ധതിക്ക് ആവശ്യമായ വാർഷിക വരുമാനം മുൻപത്തേക്കാളും പതിനായിരത്തോളോം പൗണ്ട് അധികമാണ് ഇപ്പോൾ. 2013 ൽ പദ്ധതി നടപ്പാക്കിയ സമയത്ത് ഉണ്ടായിരുന്നതിലും മുപ്പത്തിയഞ്ച് ശതമാനം അധികമാണ് ഇപ്പോൾ. പുതുതായി നിർമ്മിക്കുന്ന ഭവനങ്ങളുടെ വിലയിൽ 2016 മുതൽ കാര്യമായ വർദ്ധനവും രേഖപ്പെടുത്തുന്നുണ്ട്. കുറഞ്ഞ വരുമാനക്കാർക്ക് വീട് സ്വന്തമാക്കുക എന്നത് പലപ്പോഴും അപ്രാപ്യമായി മാറുകയും ചെയ്യുന്നുണ്ട്. അതേസമയം ഹെൽപ്പ് ടു ബൈ പദ്ധതിക്ക് ഗാർഹിക വരുമാന പരിധിയും നിശ്ചയിക്കണമെന്ന് അവകാശപ്പെടുന്നവരും കുറവല്ല. കുറഞ്ഞ വരുമാനക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കിൽ ഇത്തരം നടപടികൾ ഉണ്ടാകണമെന്ന് അവർ പറയുന്നു.

കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലധികം ഗാർഹിക വരുമാനമുള്ള 6200 ഓളം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹൌസിംഗ് പുറത്തിറക്കിയ കണക്കുകളിൽ ഏകദേശം 440,000 പേർക്ക് ഹെൽപ്പ് ടു ബൈ പദ്ധതി പ്രകാരം ലോണുകൾ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതിൽ കൂടുതലും വാർഷിക വരുമാനം 50,000 പൗണ്ടോ അതിൽ കൂടുതലോ ഉള്ളവർക്കാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more