1 GBP = 100.66

ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു; ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു; ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും എത്തി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തി ഇരുവരും ജയലളിതയെ സന്ദര്‍ശിച്ചു. ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ ശേഷമാണ് ഇരുവരും ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മരുന്നുകളോട് അവര്‍ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ നിന്നും നല്ല വാര്‍ത്തകളാണ് പ്രതീക്ഷിക്കുന്നത്. അസുഖം ഭേദമായി വേഗം മടങ്ങിയെത്താന്‍ അവര്‍ക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. കൃത്രിമശ്വാസം നല്‍കുന്നത് അടുത്ത ദിവസങ്ങളില്‍ കൂടി തുടരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പനിയും നിര്‍ജലീകരണവും അണുബാധയും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയ്ക്കും കുറവില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close
show more