1 GBP = 103.70

ഗൗതം മേനോന്‍ – സൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

ഗൗതം മേനോന്‍ – സൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

ഗൗതം മേനോന്‍ സൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. 2003ല്‍ പുറത്തിറങ്ങിയ ‘കാക്ക കാക്ക’ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്. കാക്ക കാക്കയ്ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു വാരണം ആയിരം. സൂര്യയുടെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു വാരണം ആയിരം.

വാരണം ആയിരത്തിനു ശേഷമുളള സൂര്യ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നേരത്തെ ധ്രുവനച്ചത്തിരം എന്ന സിനിമയ്ക്കായി ഈ കൂട്ടുകെട്ട് ഒന്നിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകകള്‍ വന്നിരുന്നെങ്കിലും സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്.

സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്നുവെന്ന തരത്തില്‍ വീണ്ടും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സൂര്യയുടെ 39ാമത്തെ ചിത്രത്തിലൂടെയായിരിക്കും ഈ കൂട്ടുകെട്ട് ഒന്നിക്കുക എന്നാണറിയുന്നത്. സംവിധായകന്‍ തന്നെയാണ് ഇതേക്കുറിച്ച് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുയെന്നാണ് അറിയുന്നത്. സൂര്യയുടെ ഫാന്‍സ് ഈ വിവരം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more