1 GBP = 103.81

ഗൗരിയുടെ ആത്മഹത്യ: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഗൗരിയുടെ ആത്മഹത്യ: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ ഗൗരി നേഹ ചാടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത്‌വന്നത്. ഗൗരിയെ അദ്ധ്യാപിക ക്ലാസിൽ നിന്ന് വിളിച്ച് കൊണ്ടുപോകുന്നതും പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുകയും ചാടുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ ഇന്നലെ രാത്രി എട്ട് മണിയോടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കവെ, ലഭിച്ച സി.സി.ടി.വി ദൃശയങ്ങൾ നിർണായക തെളിവായേക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം,​ സംഭവത്തിന് ശേഷം ഒളിവിൽ പോയ ക്രെസന്റ്, സിന്ധു എന്നീ അദ്ധ്യാപികമാരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇരുവരേയും സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അതിനിടെ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more