1 GBP = 104.11

ഗൗരി ലങ്കേഷിന്റെ ഘാതകരുടെ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കർണാടക ആഭ്യന്തിര മന്ത്രി

ഗൗരി ലങ്കേഷിന്റെ ഘാതകരുടെ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കർണാടക ആഭ്യന്തിര മന്ത്രി

ബംഗളൂരു: പ്രമുഖ മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളുടെ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കർണാടക ആഭ്യന്തിര മന്ത്രി രാമലിംഗ റെഡ്ഡി. കൊലപാതകം അന്വേഷിക്കാനായി രൂപീകരിച്ച സ്‌പെഷ്യൽ ഇൻവസ‌്‌റ്റിഗേഷൻ ടീം (എസ്.ഐ.ടി) അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ മാസം അവസാനത്തോടെ കുറ്റവാളികളുടെ വിവരങ്ങൾ പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കൊലപാതകികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നാലുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. സംഭവസ്ഥലത്തെ സി.സി.ടി.വി കാമറയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ അക്രമികൾ ഗൗരി ലങ്കേഷിന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണം നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്‌തംബർ അഞ്ചിനാണ് സ്വവതിയിൽ വച്ച് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. വീട്ടിൽ അതിക്രമിച്ച് കടന്ന അജ്ഞാതരായ തോക്കുധാരികൾ ഗൗരിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more