1 GBP = 104.21
breaking news

നൂറാം പിറന്നാൾ ആഘോഷിക്കുന്ന കെ ആർ ഗൗരിയമ്മയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

നൂറാം പിറന്നാൾ ആഘോഷിക്കുന്ന കെ ആർ ഗൗരിയമ്മയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പിറന്നാൾ ആഘോഷിക്കുന്ന കെ ആർ ഗൗരിയമ്മയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള രാഷ്ട്രീയത്തിലെ അപൂർവ പ്രതിഭകളിൽ ഒരാളാണ് ഗൗരിയമ്മയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഗൗരിയമ്മയ്ക്ക് ആശംസകൾ നേർന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

‘നൂറാം പിറന്നാളിലേക്ക് എത്തുന്ന സഖാവ് കെ ആർ ഗൗരിയമ്മയ്ക്ക് ആശംസകൾ. ചരിത്രത്തിലും മനുഷ്യ മനസുകളിലും അനശ്വരമായ ശേഷിപ്പുകൾ സംഭാവന ചെയ്യാൻ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂർവപ്രതിഭകളിൽ ഒരാളാണ് സഖാവ് ഗൗരിയമ്മ. ആ ജീവിതം കേരളത്തിന്‍റെ ചരിത്രം തന്നെയാണ്. ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ കൊണ്ടുവന്ന 1959ലെ കാർഷിക ബന്ധ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയാണ്. ജന്മിക്കരം ഒഴിവാക്കൽ നിയമം അടക്കം അനേകം സുപ്രധാന നിയമങ്ങൾ അവതരിപ്പിച്ചു പാസാക്കിയ മന്ത്രി എന്ന നിലയിലും കേരളത്തിന്റെ വളർച്ചയിൽ ഗൗരിയമ്മ നൽകിയത് അമൂല്യ സംഭാവനകളാണ്. കഷ്ടപ്പെടുന്നവരോട് അലിവുള്ള രാഷ്ട്രീയ നേതാവും പ്രഗത്ഭയായ നിയമസഭാ സാമാജികയും ആർജവമുള്ള ഭരണാധികാരിയുമായി ഗൗരിയമ്മയെ അടുത്തറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും ആദരവോടെയും സ്നേഹത്തോടെയുമാണ് സഖാവിനെ കണ്ടിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more