1 GBP =
breaking news

തായ്‍ലൻഡിൽ അഭയം തേടിയ ഗോടബയയോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചതായി റിപ്പോർട്ട്

തായ്‍ലൻഡിൽ അഭയം തേടിയ ഗോടബയയോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചതായി റിപ്പോർട്ട്

ബാ​ങ്കോ​ക്ക്: സിം​ഗ​പ്പൂ​രി​ൽ​നി​ന്ന് താ​യ്‍ല​ൻ​ഡി​ൽ അ​ഭ​യം​തേ​ടി​യ പു​റ​ത്താ​ക്ക​പ്പെ​ട്ട ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്‌​സ​യോ​ട് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ​ത​ന്നെ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോ​ക്കി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ലി​ലാ​ണ് ഗോ​ട​ബ​യ​യു​ടെ താ​മ​സ​മെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, സ്ഥ​ല​മേ​താ​ണെ​ന്ന് സൂ​ച​ന​യി​ല്ല.

സിം​ഗ​പ്പൂ​രി​ൽ നി​ന്നു​ള്ള ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​ണ് ഗോ​ട​ബ​യ താ​യ്‍ല​ൻ​ഡി​ലെ​ത്തി​യ​ത്. ഒ​പ്പം മൂ​ന്ന് പേ​രു​മു​ണ്ട്. സം​ഘം ഫൂ​ക്ക​റ്റി​ൽ ഇ​റ​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ങ്കി​ലും വി​വ​രം​ചോ​രു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്കി​ലെ സൈ​നി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് ഇറങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more