1 GBP = 103.89
breaking news

ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങിൽ പുടിൻ പ​ങ്കെടുക്കില്ല

ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങിൽ പുടിൻ പ​ങ്കെടുക്കില്ല

മോസ്കോ: സോവിയറ്റ് യൂനിയൻ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ​ങ്കെടുക്കില്ല. അതേസമയം, ഗോർബച്ചേവിന്റെ മൃതദേഹം സൂക്ഷിച്ച മോസ്കോയിലെ ആശുപ​ത്രി പുടിൻ സന്ദർശിച്ചതായും നിര്യാണത്തിൽ അനുശോചനം അറിയിച്ചതായും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. 

ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങ് നടത്തുകയെന്നും പുടിന്റെ ഷെഡ്യൂൾ അനുവദിക്കാത്തതുകൊണ്ടാണ് ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ പ​ങ്കെടുക്കാത്തതെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more