1 GBP = 103.12

ആൻഡ്രോയിഡ് ദുരുപയോഗം; ഗൂഗിളിന് $500 കോടി പിഴ

ആൻഡ്രോയിഡ് ദുരുപയോഗം; ഗൂഗിളിന് $500 കോടി പിഴ

ബ്രസൽസ്: ഇന്റർനെറ്റ് സെർച്ചുകളിൽ ‘ഗൂഗിൾ’ ആദ്യം വരുന്നതിനായി ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റം ദുരുപയോഗം ചെയ്‌തുവെന്ന് ചൂണ്ടിക്കാട്ടി യൂറോപ്പ്യൻ യൂണിയന്റെ യൂറോപ്പ്യൻ കമ്മിഷൻ ഗൂഗിളിന് 500 കോടി ഡോള‌ർ പിഴ വിധിച്ചു. ഗൂഗിൾ വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്‌റ്റമാണ് ആൻഡ്രോയിഡ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് 90 ദിവസത്തിനകം സെർച്ചിംഗ് സൗകര്യത്തിൽ മാറ്റം വരുത്തണമെന്നും അല്ലെങ്കിൽ ശരാശരി ദിവസ വരുമാനത്തിന്റെ അഞ്ച് ശതമാനം വീതം അധികപിഴ വിധിക്കുമെന്നും യൂണിയന്റെ കോമ്പറ്രീഷൻ കമ്മിഷണർ മാർഗ്രേത് വെസ്‌റ്റഗർ മുന്നറിയിപ്പ് നൽകി.

കമ്മിഷന്റെ തീരുമാനം ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയോട് മാർഗ്രേത് വെസ്‌റ്രഗർ വിശദീകരിച്ചു. അതേസമയം, കമ്മിഷന്റെ തീരുമാനം ന്യായമല്ലെന്നും അപ്പീൽ നൽകുമെന്നും ഗൂഗിൾ വ്യക്തമാക്കി. വെസ്‌റ്റഗർ നേരത്തേയും സമാന കുറ്റത്തിന് ഗൂഗിളിന് 240 കോടി ഡോളർ പിഴ വിധിച്ചിരുന്നു. നിലവിലെ പിഴ 10,300 കോടി ഡോളറിന്റെ കരുതൽ ധനമുള്ള ഗൂഗിളിന് നിസാരമാണെന്നാണ് വിലയിരുത്തൽ.
അതേസമയം, പരാതികളെ തുടർന്ന് ആൻഡ്രോയിഡിൽ മറ്റ് സെർച്ച് എൻജിനുകളെയും ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന് പുറമേ മോസ്‌കോ ആസ്ഥാനമായുള്ള കമ്പനിയുടെ യാൻഡെക്‌സ്, മെയിൽ.ആർ.യു തുടങ്ങിയവയാണ് ലഭ്യമാക്കിയത്. ഗൂഗിളിന്റെ ഈ നീക്കം യാൻഡെക്‌സിന്റെ ഓഹരിമൂല്യം 34 ശതമാനത്തിൽ നിന്ന് 46 ശതമാനത്തിലേക്ക് ഉയരാനും വഴിയൊരുക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more