1 GBP = 103.12

ജോ ബൈഡ​െൻറ കുടിയേറ്റ നയത്തെ പ്രശംസിച്ച് ടെക്​ ഭീമൻമാരായ ഗൂഗ്​ളും ആപ്പിളും

ജോ ബൈഡ​െൻറ കുടിയേറ്റ നയത്തെ പ്രശംസിച്ച് ടെക്​ ഭീമൻമാരായ ഗൂഗ്​ളും ആപ്പിളും

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡ​െൻറ കുടിയേറ്റ നയത്തെ പ്രശംസിച്ച് ടെക്​ ഭീമൻമാരായ ഗൂഗ്​ളും ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ രാജ്യത്തേക്ക്​ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങളിൽ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്ന്​ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. മഹാമാരിയിൽ നിന്ന്​ കരകയറാനും നമ്മുടെ സാമ്പദ്​വ്യവസ്ഥയെ വളർത്താനും രാജ്യത്തെ സഹായിക്കുന്നതിന്​ പുതിയ ഭരണകൂടവുമായി ചേർന്ന്​ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതി, ന്യായബോധം, തുടങ്ങി അമേരിക്കൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സമ​ഗ്ര കുടിയേറ്റ പരിഷ്കരണം നടപ്പാക്കാനുള്ള ബൈഡ​െൻറ തീരുമാനം സ്വാ​ഗതം ചെയ്യുന്നുവെന്നാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് പറഞ്ഞത്.

മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി നീക്കം ചെയ്യാനുള്ള ബില്‍ ബൈഡന്‍ താമസിയാതെ കോണ്‍ഗ്രസിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫെഷണലുകള്‍ക്കടക്കം പുതിയ നയങ്ങള്‍ പ്രയോജനം ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more