1 GBP = 104.26
breaking news

റവ.ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന ഗുഡ് ന്യൂസ് യു കെ നോമ്പുകാല തപസ് ധ്യാനം നാളെ മുതൽ മൂന്ന് ദിവസം ഓൺലൈനിൽ…

റവ.ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന ഗുഡ് ന്യൂസ് യു കെ നോമ്പുകാല തപസ് ധ്യാനം നാളെ മുതൽ മൂന്ന് ദിവസം ഓൺലൈനിൽ…

മാഞ്ചസ്റ്റർ:-  ഗുഡ് ന്യൂസ് യു കെയും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെൻററും സംയുക്തമായി സംഘടിപ്പിക്കുന്ന നോമ്പുകാല ഓൺലൈൻ ധ്യാന വിരുന്നിന് നാളെ വെള്ളിയാഴ്ച തുടക്കം കുറിക്കും. മാർച്ച് 5, 6, 7 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ധ്യാനത്തിന് പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവും പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിൻ്റെ സ്ഥാപക ഡയറക്ടറുമായ ബഹുമാനപ്പെട്ട ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ഓൺലൈൻ മാധ്യമങ്ങളിലൂടെ അനേകായിരങ്ങളിലേക്ക് അനുദിനം വചനത്തിൻ്റെ വെളിച്ചം പകർന്നു കൊണ്ട് അനേകരെ ദൈവത്തിങ്കലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്ന ശക്തനായ ഗുഡ് ന്യൂസ് യുവ വൈദികൻ ഫാ.ജിൻസ് ചീങ്കല്ലേൽ, നിരന്തരമായ തപസ് ധ്യാനത്തിൻ്റെ കൃപയാൽ പ്രലോഭിക്കുന്ന കരുത്തനായ ഗുഡ് ന്യൂസ് വൈദികൻ ഫാ.ആൻ്റണി അമ്പാട്ട് എന്നിവരാണ് നേതൃത്വം നൽകുന്നത്. 3 ദിവസത്തെ ഓൺലൈൻ തപസ് ധ്യാനത്തിൻ്റെ രജിസ്ട്രേഷൻ സൗജന്യമാണ്.

ഓൺലൈൻ തപസ് ധ്യാനത്തിലൂടെ കുടുംബം ഒന്നാകെ ദൈവിക ചൈതന്യത്താൽ നിറയുവാനുള്ള അനുഗ്രഹീത അവസരം. കുടുംബം നിറയെ തപസ് വെളിച്ചത്താൽ പൂർണ സന്തോഷത്തിലും സമാധാനത്തിലും, സ്നേഹത്തിലും, ആനന്ദത്തിലും നിറഞ്ഞ്, അനേകം കുടുംബങ്ങളോടൊപ്പം ദൈവാരാധനയിലും, ഗാനാലാപനങ്ങളാലും ഉല്ലസിച്ച് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഒരു പുനർ ജീവനിലേക്ക്, പുത്തൻ ഉണർവിലേക്ക് നയിക്കപ്പെടുവാൻ അനേകം കുടുംബങ്ങളെ ക്ഷണിക്കുന്നു.

അമേരിക്കയിൽ സമാപിച്ച ഗുഡ് ന്യൂസ് ഓൺലൈൻ തപസ് ധ്യാനത്തിലൂടെ അനേകം കുടംബങ്ങൾ അനുഗ്രഹിക്കപ്പെടുവാനും, ശക്തിപ്പെടുവാനും ഇടയായ സാഹചര്യത്തിൽ, ലോകം ഉടനീളെ പ്രത്യേകിച്ച് യുകെയിൽ നാളെ മുതൽ ആരംഭിക്കുന്ന ധ്യാനം അനുഗ്രഹമായി മാറുവാൻ ഗുഡ് ന്യൂസ് യു കെ ടീമും, ഗുഡ് ന്യൂസ് റിട്രീറ്റ് സെൻററും വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലുമായി പ്രത്യേകം മാദ്ധ്യസ്ഥ പ്രാർത്ഥന നടത്തി വരുന്നു.

ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സിസി (07903706623), എബ്രഹാം (07737874253) എന്നിവരുമായി ബന്ധപ്പെടുക. രജിസ്റ്റർ ചെയ്യുന്നവരെ  വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി വിവരങ്ങൾ അറിയിക്കുന്നതാണ്. 

തപസ് ധ്യാന സമയം – 8AM – 8PM

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more