1 GBP = 103.12

ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയി ദുഃഖ വെള്ളി ആചരിച്ചു…

ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയി ദുഃഖ വെള്ളി ആചരിച്ചു…

ജോര്‍ജ് മാത്യു

മാനവരാശിയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു പീഡകളേറ്റ് വാങ്ങി കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കി ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ദുഃഖ വെള്ളി ആചരിച്ചു. ഓശാനയുടെ രാജവീഥികളില്‍ നിന്ന് കുരിശിന്റെ ഭാരവുമെടുത്ത് ഗോഗുല്‍ത്തായിലേക്ക് നടന്നു കയറിയ ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും യെയും ദുഃഖ വെള്ളി ഓര്‍മ്മിപ്പിക്കുന്നു. ഫാ. ഗീവര്‍ഗീസ് ജേക്കബ് തരകന്‍ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. പ്രഭാതനമസ്‌കാരം, യാമപ്രാര്‍ത്ഥനകള്‍, സ്ലീബാവന്ദനം, സ്ലീബായാഘോഷം, കബറടക്കം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍.

യേശുവിന്റെ ഗോഗുല്‍ത്തായാത്രയെ അനുസ്മരിച്ചു കൊണ്ട് പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. യേശു ലോകരക്ഷക്കു വേണ്ടി സ്വയമേവ ബലി കഴിക്കപ്പെട്ട കര്‍മ്മഭൂമിയില്‍ ക്രിസ്തുവിന്റെ പരിത്യാഗം ഇന്നും അനുഭവഭേദ്യമാകുന്ന അവസരമാണ് ദുഖവെള്ളിയിലൂടെ കൈവരുന്നതെന്ന് ഫാ. ഗീവര്‍ഗീസ് ദുഃഖവെള്ളി സന്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി. ഒരു വിശ്വാസിയുടെ ജീവിതത്തിലെ ആത്മീയതയുടെ ധന്യനിമിഷങ്ങളാണ് ഈ വലിയ വെള്ളിയാഴ്ചയിലെ നിമിഷങ്ങളെന്നും അച്ഛന്‍ പറഞ്ഞു. കൈപ്പു നീരും നേര്ച്ച കഞ്ഞിയും കഴിച്ചു സംതൃപ്തരായാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങിയത്.

ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസ്, നിയുക്ത ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി മോന്‍സി എബ്രഹാം, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മികാസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ഇന്ന് (ശനി) വൈകീട്ട് 6 മണിക്ക് ആരംഭിക്കുമെന്ന് ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more