1 GBP = 103.69
breaking news

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല.

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല.

ന്യൂഡൽഹി/ കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്നു ദിവസം ശേഷം ഇന്നലെയും സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമാണ് ഇന്നത്തെ നിരക്കുകൾ. ഓഗസ്റ്റ് 13ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. 12ന് പവന് 80 രൂപ കൂടിയിരുന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ചൊവ്വ, ബുധൻ ദിവസങ്ങളിലെ സ്വർണ വില.

ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായതെങ്കിലും അവിടെ നിന്ന് കരകയറുന്നത് ശുഭസൂചകമാണെന്ന് വ്യാപാരികൾ പറയുന്നു. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി ഈ മഞ്ഞ ലോഹത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണം എത്തിയത്. പവന് 42,000 രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 5250 രൂപയായിരുന്നു. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.

ദേശീയ തലത്തിൽ ഇന്ന് സ്വർണവില വർധിച്ചു. ഒരാഴ്ചയ്ക്ക് ശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 47,000 പിന്നിട്ടു. ഇന്ന് 47,006 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ കുറവുണ്ടായി. കിലോയ്ക്ക് 63,203 രൂപയാണ് ഇന്നത്തെ വില.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more