1 GBP = 103.96

ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സിദ്ദിഖ്

ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സിദ്ദിഖ്

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സിദ്ദിഖ്. ദുബായിയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് സിദ്ദിഖിന്റെ ഗോൾഡൻ വിസയ്ക്കായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ എന്നീ താരങ്ങൾക്കും സംവിധായകൻ സലീം അഹമ്മദിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more