1 GBP = 103.12

സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്ന വ്യാജേന; എത്തിയത് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽ : സ്വർണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ

സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്ന വ്യാജേന; എത്തിയത് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽ : സ്വർണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്നപേരിലാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കൾ എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറയുന്നു.

വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പിആർഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്. കള്ളക്കടത്തിന് തനിക്കോ യുഎഇ കോൺസിലേറ്റിനോ ബന്ധമില്ല. ഇന്ത്യൻ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴി നൽകി.

അതേസമയം, കള്ളക്കടത്ത് ദേശ സുരക്ഷയ്ക്ക് ഭീഷണി എന്ന് കസ്റ്റംസ് പറഞ്ഞു. സരിത്തിന്റെ ഇടപാടുകൾ നിയമ വിരുദ്ധമാണെന്നും യുഎഇയിലെ ഫീസിൽ എന്നയാൾ വഴിയാണ് കാർഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്തത്. പണമിടപാടും ദുരൂഹമെന്നും കസ്റ്റംസ് പറയുന്നു. കാർഗോ ക്‌ളിയറൻസിനുള്ള പണം നൽകിയത് സരിത് തന്നെയാണ്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ്
അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more