1 GBP = 103.73
breaking news

സ്വർണക്കടത്ത്​: യു.എ.ഇ അന്വേഷണം ഊർജിതമാക്കി; നയതന്ത്ര ബാഗേജ്​ അല്ലെന്ന്​ വിലയിരുത്തൽ

സ്വർണക്കടത്ത്​: യു.എ.ഇ അന്വേഷണം ഊർജിതമാക്കി; നയതന്ത്ര ബാഗേജ്​ അല്ലെന്ന്​ വിലയിരുത്തൽ

ദുബൈ: കേരളത്തിലെ കോൺസുലേറ്റി​​​െൻറ വിലാസത്തിൽ സ്വർണം എത്തിയത്​ സംബന്ധിച്ച്​ യു.എ.ഇ അന്വേഷണം ഉൗർജിതമാക്കി. രാജ്യത്തി​​​െൻറ സൽപ്പേരിന്​ കളങ്കം വരുന്ന രീതിയിൽ നടന്ന സംഭവത്തിന്​ പിന്നിൽ പ്രവർത്തിച്ചവരും സഹായിച്ചവരും ആരെന്ന്​  കണ്ടെത്തുന്നതിനാണ്​ യു.എ.ഇയുടെ അന്വേഷണം. 

ഇന്ത്യയിലെ അന്വേഷണങ്ങൾക്കും എല്ലാവിധ പിന്തുണയും ഒരുക്കുന്നുമുണ്ട്​. അതേ സമയം കോൺസുലേറ്റി​​​െൻറ വിലാസത്തിലുള്ള കാർഗോ ബാഗേജിൽ സ്വർണം എത്തിയതിനെ ഡിപ്ലോമാറ്റിക്​ ബാഗേജ്​ എന്ന്​ കരുതാനാവില്ല എന്ന വിലയിരുത്തലിലാണ്​ അധികൃതർ. ഇക്കാര്യം ഇന്ത്യയെ അറിയിക്കും. 

കോൺസുലേറ്റിലെ  ഒരു ഉദ്യോഗസ്ഥ​​​െൻറ വിലാസത്തിൽ മറ്റൊരു വ്യക്​തി അയച്ച പാക്കേജിന്​ ഡിപ്ലോമാറ്റിക്​ ഇമ്യൂണിറ്റി ഇല്ല എന്നും അധികൃതർക്ക്​ ഉത്തരവാദിത്വം ഇല്ല എന്നും നയതന്ത്ര വിദഗ്​ധർ വ്യക്​തമാക്കുന്നു. 

നയതന്ത്ര ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി എത്തുന്ന കാർഗോക്കും രാജ്യങ്ങൾ പ്രത്യേക പരിഗണന നൽകാറുണ്ട്. അതൊരു കീഴ്‌വഴക്കമാണ്.  അതിനപ്പുറത്തേക്കുള്ള പരിഗണന ആ ബാഗേജിന് നൽകേണ്ടതില്ല എന്നാണ് യു.എ.ഇയുടെ നിലപാട്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more