1 GBP = 102.92
breaking news

ഗോവയിലെ നിശാപാര്‍ട്ടിക്കിടയില്‍ മലയാളി മരിച്ചു; അമിത ലഹരി മരുന്ന് ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും; നടപടി കര്‍ശനമാക്കി പോലീസ്; നിശാ ക്ലെബ്ബൂകളില്‍ നിന്നും ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു

ഗോവയിലെ നിശാപാര്‍ട്ടിക്കിടയില്‍ മലയാളി മരിച്ചു; അമിത ലഹരി മരുന്ന് ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും; നടപടി കര്‍ശനമാക്കി പോലീസ്; നിശാ ക്ലെബ്ബൂകളില്‍ നിന്നും ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു

ഗോവയിലെ നിശാ ക്ലെബുകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുകളുടെ വന്‍ ശേഖരം കണ്ടെത്തി. കഫേകളിലെ ജോലിക്കാരില്‍ നിന്നു എല്‍ എസ് ഡി, കൊക്കെയിന്‍, മെത്താഡണ്‍, ചരസ്, കഞ്ചാവ് എന്നിവ കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ തുടര്‍ന്നു കോളിസ് ബീച്ച് ഉടമയേ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ചുമന നിശാ ക്ലബില്‍ പങ്കെടുത്ത രണ്ടു യുവാക്കളുടെ മൃതദേഹം പിറ്റേദിവസം കടല്‍ തീരത്ത് കണ്ടെത്തിരുന്നു. ഒരാള്‍ മലയാളിയും മറ്റേയാള്‍ തമിഴനുമായിരുന്നു. അമിത ലഹരി മരുന്നിന്റെ ഉപയോഗമാണു മരണകാരണം എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനു പിന്നാലേ പോലീസ് നടപടികള്‍ ശക്തമാക്കി. ഗോവയില്‍ വര്‍ധിച്ചു വരുന്ന ലഹരി മരുന്നിന്റെ ഉപയോഗവും നിശാപാര്‍ട്ടികളും ഇല്ലാതാക്കും എന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്വതന്ത്ര്യ ദിന പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലേ പോലീസ് നടപടി കുടുപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീളുന്ന നിശാപാര്‍ട്ടികളൂടെ ആവേശം കുറയാതിരിക്കാനാണു കഞ്ചാവും കെറ്റമിനും അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത്. അനാശാസ്യവും അമിത ലഹരി ഉപയോഗവും ഉള്ളതു കൊണ്ട് ഗോവയിലെ പല നിശപാര്‍ട്ടികളും അതിവ രഹസ്യമായിട്ടാണു നടക്കുന്നത്. ഡാന്‍സ് ബാറുകള്‍ മുതല്‍ ഡിജെക്കാര്‍ വരെ എല്‍ എസ് ഡിയാണ് പതിവായി ഉപയോഗിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more