1 GBP = 103.87

ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 14 ന്….

ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 14 ന്….

നന്മയുടെയും ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടമാസം വരവായി. കൈനീട്ടവും കണിക്കൊന്നപ്പൂക്കളുമായി മലയാളികള്‍  വിഷു  ആഘോഷിക്കാൻ തയാറെടുക്കുകയയാണ്.ഓട്ടുരുളിയില്‍ കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പഴങ്ങളും പൊന്നും കോടിമുണ്ടും തൂശനിലയില്‍ ഒരുക്കി ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ നിലവിളക്കും തെളിച്ച് ഒരുക്കുന്ന കണി  അടുത്ത വര്‍ഷത്തെ ശുഭപ്രതീക്ഷകളെയാണ് സൂചിപ്പിക്കുന്നത്. വിഷുകണി കണ്ടുണര്‍ന്നാല്‍ പിന്നെ കൈനീട്ടവും വിഷു സദ്യയുമാണ്‌ അടുത്ത ആകര്‍ഷണം.

ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) യുടെ ഈകൊല്ലത്തെ വിഷു ആഘോഷം  വിഷു ദിനമായ   ഏപ്രിൽ 14നു വൈകുന്നേരം  7മണിക്ക് കോവിഡിന്റെ പശ്ചാതലത്തിൽ   വെർച്വൽ ആയി  GMMHC ഫെയ്സ് ബുക്ക് പേജിലൂടെ  ലൈവ് ആയി നടത്തുവാൻ  തീരുമാനിച്ചിരിക്കുന്നു. കണ്ണിനും കാതിനും  കുളിർമയേകുന്ന ഒട്ടനവധി കലാപരിപാടികൾ  ഉൾപ്പെടുത്തിയാണ് ഈ ലൈവ് കലാസന്ധ്യ  ഒരുക്കിയിരിക്കുന്നത്.കോവിഡ് മഹാമാരി ലോകമെമ്പാടും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തപ്പെടുന്ന ഇത്തരം ആഘോഷങ്ങൾ സമാജത്തിലെ അംഗങ്ങൾക്ക് ആത്മധൈര്യവും അശാസവും പകരാൻ സഹായകമാണ്.

 മാസത്തിൽ ഒന്നിടവിട്ട ആഴ്ചകളിൽ ഭജനയും GMMHC യൂത്ത് ക്ലാസ്സുകളും ഈ കോവിഡ് പ്രതിസന്ധിയിലും GMMHC മുടക്കമില്ലാതെ തുടർന്നുപോരുന്നു. 
വിഷുക്കണി, ഭജന,ഗാനസന്ധ്യ തുടങ്ങി കണ്ണിനും കാതിനും  കുളിർമയേകുന്ന ഒട്ടനവധി കലാപരിപാടികൾ  ഉൾപ്പെടുത്തിയുള്ള ഇപ്രാവശ്യത്തെ GMMHC ലൈവ് വിഷു ആഘോഷങ്ങളിലേക്കു ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു. 


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

സിന്ധു ഉണ്ണി (പ്രസിഡഡന്റ് ) – 07979123615
രജനി രഞ്ജിത് (പ്രോഗ്രാം കോ-ഓർഡിനേറ്റർ) – 07727470186 
രാധേഷ് നായർ (സെക്രട്ടറി) – 07815 819190

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more