1 GBP = 103.19

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (G M M H C) യും ഗീതാഭവൻ മന്ദിറും സംയുക്തമായി വിനായക ചതുർത്ഥി ആഘോക്ഷം സംഘടിപ്പിച്ചു….

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (G M M H C) യും ഗീതാഭവൻ മന്ദിറും സംയുക്തമായി  വിനായക ചതുർത്ഥി ആഘോക്ഷം സംഘടിപ്പിച്ചു….

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (G M M H C) യും ഗീതാഭവൻ മന്ദിറും സംയുക്തമായി സംഘടിപ്പിച്ച ഈ വർഷത്തെ വിനായക ചതുർത്ഥി ആഘോഷം 13/09/2021 ഞായാറാഴ്ച മാഞ്ചസ്‌റ്റർ ഗീതാ മന്ദിറിൽ സമംഗളം നടത്തി. വിഘ്നങ്ങൾ നീക്കുന്ന വിഘ്‌നേശ്വര ഭഗവാൻ്റെ ജന്മദിനമായ  വിനായക ചതുർത്ഥിയിൽ കുടുംബ വിഘ്നങ്ങൾ അകറ്റുവാനുള്ള കുടുംബാർച്ചന ക്ഷേത്രാചര്യൻ്റെ നേതൃത്വത്തിൽ നടത്തി. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ഭക്തി സാന്ദ്രമായ ഭജനയും, അജിത്ത് അമ്പാടി അവതരിപ്പിച്ച വിനായക ചതുർത്ഥിയുടെ നാൾവഴികൾ എന്ന പരിപാടിയും  GMMHC കുടുംബാഗങ്ങളുടെ നിറഞ്ഞ സാന്നിധ്യവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പ്രസാദ ഭോജനത്തോടുകൂടി ആഘോഷങ്ങൾ സമാപിച്ചു. ഈ ഗണേശ ഉത്സവം ആഘോഷമായി നടത്താൻ സഹായിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

മഹാമാരിയുടെ സാഹചര്യത്തിൽ ആഘോഷങ്ങൾ വിർച്വൽ മാധ്യമത്തിലൂടെ ആയിരുന്നു നടത്തിയിരുന്നത്. ഈ വർഷം ലോക്ക്ഡൗൺ ഇളവ് വരുത്തിയതിന് ശേഷം ആദ്യമായി ജന്മാഷ്ടമി 30/08/21 ബ്റൂംവുഡ് കമ്യൂണിറ്റി സെൻ്ററിൽ  വച്ച് വിപുലമായ രീതിയിൽ നടത്താൻ സാധിച്ചു. കൃഷ്ണൻമാരും രാധമാരും ചേർന്ന് പരിപാടി നടന്ന സ്ഥലമൊരു വൃന്ദാവനമാക്കി. ഉറിയടി, പടം വരച്ച് നിറം കൊടുക്കുക അങ്ങനെ വിവിധ തരത്തിലുള്ള കളിയും കാര്യങ്ങളും നിറഞ്ഞ പരിപാടികൾ ഈ  ജന്മാഷ്ടമിയുടെ പ്രത്യേകത ആയിരുന്നു. വലിയ ഒരു  ഇടവേളക്ക് ശേഷമുള്ള ഒത്തുചേരൽ മുതിർന്നവരും കുട്ടികളും ഒരു പോലെ ആഘോഷമാക്കി. പരിപാടിയിൽ പങ്കെടുത്ത കൊച്ച് കൂട്ടുകാർക്ക് മധുരം നല്കുകയും പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more