1 GBP = 103.68
breaking news

ജി എം എം എച്ച് സി യുടെ ധനുമാസ തിരുവാതിര ഡിസംബർ 18ന് മാഞ്ചസ്റ്ററിൽ…

ജി എം എം എച്ച് സി യുടെ ധനുമാസ തിരുവാതിര ഡിസംബർ 18ന് മാഞ്ചസ്റ്ററിൽ…

“ധനുമാസ തിരുവാതിര”പുതിയ കാലത്തിന്റെ ആഘോഷമല്ല പഴയകാലത്തിന്റെ  ഓർമ്മച്ചെപ്പ് ആണ് ധനുവിലെ തിരുവാതിര. കേരളത്തിലെ സുമംഗലികളായ സ്ത്രീകളുടെയും കന്യകമാരുടെയും ഏറ്റവും വിശേഷപ്പെട്ട ഉത്സവമാണ് ധനുമാസത്തിലെ തിരുവാതിര. പരമശിവന്റെ  പിറന്നാൾ ആയതുകൊണ്ടാണ് ധനുവിലെ തിരുവാതിര ആഘോഷമാക്കുന്നത് എന്നാണ് ഐതിഹ്യം.   കാവും കുളവും പുഴയും ജീവിതവുമായി അത്രമേൽ ഇടകലർന്ന ഒരു കാലമായതിനാൽ അവണം തിരുവാതിരനാളിലെ  കുളി തുടിച്ചുകുളി എന്നറിയപ്പെടുന്നത്. പുലർച്ചെയുള്ള തുടിച്ചു കുളിക്കും  ശിവ ക്ഷേത്ര ദർശനത്തിനും  ശേഷം ആണ് വ്രതം ആരംഭിക്കുന്നത്. ആ ദിവസം അരിയാഹാരം നിഷിദ്ധമാണ്. കരിക്കിൻ വെള്ളം, കൂവ പായസം, എട്ട് കിഴങ്ങുകൾ കൊണ്ടുണ്ടാക്കിയ എട്ടങ്ങാടി പുഴുക്ക് അഥവാ തിരുവാതിരപ്പുഴുക്ക് എന്നിവയാണ് ആഹാരം. തിരുവാതിര നോക്കുക എന്നാൽ ഉറക്കം ഒഴിക്കുക എന്നത് കൂടിയുണ്ട്. സന്ധ്യയോടെ വീടുകളിൽ തിരുവാതിരകളി ആരംഭിക്കും. പുലർച്ചെവരെ നീളുന്ന തിരുവാതിര കളിയുടെ അവസാനം പാതിരാപ്പൂചൂടൽ ആണ്. കൃഷ്ണക്രാന്തി, തിരുതാളി കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ചെറൂള മുയൽച്ചെവി,  പൂവാംകുരുന്നില എന്നിങ്ങനെയുള്ള ദശപുഷ്പങ്ങൾ വീട്ടിലെ പുരുഷൻമാർ സംഭരിച്ച് പറമ്പിലെ ഏതെങ്കിലും ഒരു മരത്തിന് താഴെ ഭദ്രമായി ഒളിപ്പിച്ചു വയ്ക്കുന്നു. അത് കണ്ടെത്തി എല്ലാവർക്കും ഇടയിൽ പങ്കിട്ടു ചൂടുന്നതിനെ  ആണ് പാതിരാപ്പൂചൂടൽ എന്നറിയപ്പെടുന്നത്.

ഗ്രാമങ്ങളിൽനിന്ന് തിരുവാതിര കാലം ഫ്ളാറ്റിലേക്ക് മാറിയപ്പോൾ പുത്തൻ വസ്ത്രം ധരിക്കുകയും  തിരുവാതിരക്കളിയും മാത്രമായി പുതുതലമുറ തിരുവാതിര ആഘോഷിക്കുന്നു. എട്ടങ്ങാടി പുഴുക്ക് ചേനയും ചേമ്പും മാത്രമിട്ട ഒരു  പുഴുക്കായുംപാതിരാപ്പൂചൂടൽ തുളസിയും മുല്ലയും മാത്രമുള്ള പൂചൂടൽ ആയും മാറിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ ഉയരുന്ന തിരുവാതിര ശീലുകൾ മാത്രമാകാം ധനുവിലെ തിരുവാതിര ഓർത്തുവയ്ക്കാൻ ബാക്കിയാവുന്നത്. 

നാടൻ ശീലുകളുടെയും നാട്ടാചാരങ്ങളുടെയും,  നാടൻ പാട്ടുകളുടെയും കൂട്ടായ്മയുടെയും ഒരു തിരുവാതിര കാലം ഈ പുതുതലമുറയിൽ ഉണ്ടാകുമോ എന്ന് സംശയംഉദ്ദേശിച്ചിരിക്കുന്ന കാലഘട്ടത്തിൽ, ഇതാ ജി എം എച്ച് സിയുടെ അംഗനമാർ പഴമയുടെ ശീലുകൾക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ എല്ലാവിധ ആചാരനുഷ്ഠാനങ്ങളോട് കൂടിയും ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാൻ തയ്യാറെടുക്കുന്നു.

ധനുമാസ തിരുവാതിരയുടെ ഭാഗമായി   ഡിസംബർ18 ശനിയാഴ്ച 4 PM ന് (4pm-10pm) ജെയിൻ കമ്യൂണിറ്റി ഹാളിൽ   വെച്ച് ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര ആഘോഷിക്കുകയാണ്. എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ധനുമാസ പാലാഴി തിരതല്ലുന്ന ആ  തിരുവാതിര രാവിനായി ഏവരും ഒരുമിക്കുന്നു. മനസ്സുനിറയെ പനിനീർ കുളിരും മണവും അണിഞ്ഞ്, തിരുവാതിര ശീലുകൾകൊത്ത് ആടിയുലഞ്ഞു  തിരുവാതിര രാവിനു  ലഹരിയാവാൻ  ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:-

JAIN COMMUNITY CENTRE,

LEVENSHUME,

MANCHESTER,

M12 4QE.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more