1 GBP = 102.92
breaking news

ജി.എം.എഫ്. ഇരുപത്തിയെട്ടാം പ്രവാസി സംഗമത്തിന് തുടക്കമായി….

ജി.എം.എഫ്. ഇരുപത്തിയെട്ടാം പ്രവാസി സംഗമത്തിന് തുടക്കമായി….

കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഇരുപത്തിയെട്ടാം അന്തര്‍ ദേശീയ പ്രവാസി സംഗമത്തിന്റെ ഉത്ഘാടനം ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. കൊളോണിലെ ഐഫലില്‍ നടക്കുന്ന സംഗമം അഞ്ചു ദിവസം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോട് കൂടി നീണ്ട് നില്‍ക്കും.

1960 കള്‍ മുതല്‍ യൂറോപ്പില്‍ എത്തി വിവിധ രാജ്യങ്ങളില്‍ സാമൂഹിക – സാംസ്‌കാരിക – തൊഴില്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി മലയാളികള്‍ സംഗമത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഗമത്തിന്റെ അഞ്ചു ദിവസങ്ങളിലും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ-സാഹിത്യ സായാഹ്നങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

ബുധനാഴ്ച വൈകുന്നേരം നടന്ന ഉത്ഘാടന യോഗത്തില്‍ ജി.എം.എഫ് ജര്‍മ്മന്‍ പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍, ട്രഷറര്‍ അപ്പച്ചന്‍ ചന്ദ്രത്തില്‍, പോള്‍ പ്ലാമൂട്ടില്‍, തോമസ് ചക്യത്ത് എന്നിവര്‍ സംസാരിച്ചു.

വ്യാഴാഴ്ച രാവിലെ നടക്കുന്ന സെമിനാര്‍ ജി.എം.എഫ്. ഇക്കണോമിക് ഫോറം പ്രസിഡന്റ് അഡ്വക്കേറ്റ്. സേവ്യര്‍ ജൂലപ്പന്‍ നയിക്കും. വൈകുന്നേരം നടക്കുന്ന വനിതാ ഫോറം സമ്മേളനത്തിന് ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി വേലൂക്കാരന്‍, ലില്ലി ചക്യാത്ത്, മറിയാമ്മ ചന്ദ്രത്തില്‍, ഡോ. ലൂസി ജൂലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഉത്ഘാടന ദിവസം സിറിയക് ചെറുകാട്, വിയന്ന നയിച്ച സംഗീത സദസ്സ് സംഗമത്തിന് കൊഴുപ്പ് കൂട്ടി. മേരി ക്രീഗര്‍ നേതൃത്വം നല്‍കുന്ന യോഗ പരിശീലന ക്‌ളാസുകളും നടത്തപ്പെടുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more