1 GBP = 103.12

ജിഎംഎ കേരളത്തിന് ഒരു കൈത്താങ്ങ്……ലക്ഷ്യമിടുന്നത് ദുരിതബാധിതർക്കായി 25000 പൗണ്ട് സമാഹരണം

ജിഎംഎ കേരളത്തിന് ഒരു കൈത്താങ്ങ്……ലക്ഷ്യമിടുന്നത് ദുരിതബാധിതർക്കായി 25000 പൗണ്ട് സമാഹരണം
UK യിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ഗ്ലൗസിസ്റ്റർഷെയർ മലയാളീ അസോസിയേഷൻ കേരളത്തിന്റെ ഈ ദുരിത അവസ്ഥക്കു ഒരു കൈ താങ്ങാകുന്നു.
ജിഎംഎയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം 2018 നിർത്തലാക്കി കൊണ്ട് അതിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സമയവും സമ്പാദ്യവും കേരളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.
25000 പൗണ്ട് സമാഹരിക്കുക എന്ന ലക്ഷ്യവുമായി ജാതി മത ഭേതമന്യേ ജിഎംഎയിലെ ഓരോ കുടുംബാംഗങ്ങളും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു. ഈ ഒരു നേട്ടത്തിനായി മലയാളികളോട് കൂടെ ഇതര സംസ്ഥാന ജനതയും മാത്രമല്ല ബ്രിട്ടീഷ് ജനതയും കൈ കോർത്തിരിക്കുന്നു. ഇതിന്റെ ഫലമായി തുടക്കത്തിൽ തന്നെ 10000 പൗണ്ടിന് മുകളിൽ സമാഹരിക്കുക മാത്രമല്ല ദുരിതാശ്വാസ കേന്ദ്രത്തിനു ഇപ്പോൾ ആവശ്യമായ പുതപ്പുകളും സാനിറ്ററി നാപ്കിന്സ് നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു.
അതിനോടൊപ്പം തന്നെ UUKMA ( Union of UK Malayalee Association ) നടത്തുന്ന കേരളം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജിഎംഎ പങ്കുചേരുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നതിനും അതിനൊപ്പം പ്രവർത്തിക്കുന്നതിനും ജിഎംഎയുടെ യുവ തലമുറ മുൻ നിരയിൽ തന്നെയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടന്ന ഗ്ലൗസിസ്റ്റർ ചുര്ച്ച് മാസ്സ് കഴ്ഞ്ഞു നടത്തിയ യൂത്ത് ഫണ്ട് റൈസിങിൽ അവർ സ്വരൂപിച്ചത് 2087 പൗണ്ട്‌സ് ആണ്.  ഈ വർഷത്തെ ബലി പെരുന്നാൾ ദിനത്തിൽ GMA യുടെ യൂത്ത് Gloucester ഇസ്ലാം കമ്മ്യൂണിറ്റിയോട് ഒപ്പം  1057 പൗണ്ടസ്  ആണ്.   ഇതിൽ നിന്നും തന്നെ നമുക്ക് മനസിലാക്കാം, ജാതി മത ഭേതമന്യേ ഇൻഡ്യനെന്നോ ബ്രിട്ടീഷ് എന്നോ നോക്കാതെ യാതൊരു വിധ വർണ  വിവേചനം ഇല്ലാതെ തന്നെ ജനങ്ങൾ കൈ കോർക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള കടമ നമ്മയിൽ ഏവരിലും നിക്ഷിപ്തമാണ്. പലർക്കും നേരിട്ട് സഹായിക്കാൻ സാധിക്കാത്തതിനാൽ അവരുടെ അഭ്യർത്ഥന പ്രകാരം ജിഎംഎ ഒരു ഫേസ്ബുക് ഡോനെഷൻ പേജ് ആരംഭിച്ചിരിക്കുന്നു. ഈ പുണ്യ പ്രവൃത്തിയുടെ ഭാഗമാകാൻ നിങ്ങൾ ഈവരേയും സ്വാഗതം ചെയ്യുന്നു. നിങ്ങൾ നൽകുന്ന ഓരോ സംഭാവനകളും എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അത് നമ്മുടെ നാടിന്റെ ഉയർത്തെഴുന്നേല്പിനുള്ള ഒരു കൈ താങ്ങായി മാറുക തന്നെ ചെയ്യും.
നമ്മൾ തുടങ്ങി വച്ച ഈ സംരംഭം സമ്പൂർണ വിജയമായി തീരാൻ വേണ്ടി ഒരുമിച്ചു കൈ കോർക്കാം, അതിനായി തുടങ്ങി വച്ച ഈ ഫേസ്ബുക് പേജ് ദയവായി നിങ്ങൾ സുഹൃത്തുകൾക്കും കുടുംബങ്ങൾക്കും ഷെയർ ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more